കൊച്ചി നഗരത്തിലും അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറഞ്ഞു

ലോക്ഡൗൺ കാലത്ത് റോഡുകളിൽ വാഹനങ്ങൾ കുറഞ്ഞതോടെ നഗരവാസികൾക്ക് ഇനി ശുദ്ധവായു ശ്വസിക്കാം. കൊച്ചി നഗരത്തിലെ അന്തരീക്ഷ മലിനീകരണ തോത് ഒരാഴ്ചയ്ക്കുള്ളിൽ ഗണ്യമായി കുറഞ്ഞുവെന്നു കണക്കുകൾ. അന്തരീക്ഷ വായുവിന്റെ നിലവാരം കണക്കാക്കുന്ന എയർ ക്വാളിറ്റി ഇൻഡക്സിൽ (എക്യുഐ) വലിയ മുന്നേറ്റമാണുണ്ടായത്. സാധാരണ ഗതിയിൽ ഇക്കാലത്തു വാഹന ഗതാഗതം, നിർമാണ പ്രവർത്തനങ്ങൾ എന്നിവ മൂലം എക്യുഐ നൂറിനു മുകളിലേക്ക് എത്താറുണ്ട്. എന്നാൽ, ഇപ്പോൾ പലയിടത്തും എക്യുഐ 50ൽ താഴെയാണ്. ലോക്ഡൗൺ മൂലമുള്ള നിയന്ത്രണങ്ങളാണ് ഇതിനു കാരണമെന്നു മലിനീകരണ നിയന്ത്രണ ബോർഡ് […]Read More

വൻ വിജയമായി ഫോർട്ട് കൊച്ചി ശുചീകരണ യജ്ഞം

ഇതൊരു തുടക്കമാണ്. ജനകീയ ശുചിത്വ കൂട്ടായ്മയിലൂടെ നഗരത്തെ മാലിന്യ മുക്തമാക്കാനുള്ള യജ്ഞത്തിന്റെ ആദ്യ കാൽവയ്പ്പ്. ആദ്യ ശ്രമത്തിന്റെ ജനകീയ വിജയം ഹരിത സാമൂഹീക പാഠങ്ങൾ നാം നെഞ്ചേറ്റിയതിന്റെ തെളിവാകുകയാണ്. കാര്ണിവലിനോടനുബന്ധിച്ചു നടന്ന ക്ലീൻ കൊച്ചി ശുചിത്വ കൂട്ടായ്മയിൽ പങ്കെടുത്തത് 7700 ഓളം പേർ. ഇവർ ഒരുമിച്ച് കൈകോർത്തപ്പോൾ 2 മണിക്കൂർ കൊണ്ട് കൊച്ചി ക്ലീൻ. ഗ്രീൻ കൊച്ചി മിഷൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ എറണാകുളം ലീഗൽ സെർവിസസ്‌ അതോറിറ്റി, ശുചിത്വ മിഷൻ, ഹരിതകേരളം, ചൈൽഡ് ലൈൻ, ജസ്റ്റിസ് ബ്രിഗേഡ്, എക്സ്സൈസ്, […]Read More