കൊച്ചി നിരത്തുകളിൽ സിഎൻജി ബസ് ഉടൻ

കൊച്ചി നഗരത്തിലെ ആദ്യ സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ബസ് വൈകാതെ നിരത്തിലിറങ്ങും. ഡൽഹിയിൽ കൊണ്ടു പോയി സിഎൻജി സംവിധാനത്തിലേക്കു മാറ്റിയ ബസ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ചു. ആർടിഒ ഓഫിസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകാതെ ബസ് സർവീസ് ആരംഭിക്കുമെന്നു കൊച്ചി മെട്രോ ട്രാൻസ്പോർട്ട് കോഓപ്പറേറ്റീവ് സൊസൈറ്റി (കെഎംസിടി) പ്രസിഡന്റ് ടി.െക.രാജു പറഞ്ഞു. സൊസൈറ്റിയുടെ കീഴിലുളള 400 ബസുകളിൽ 300 ബസുകളിൽ സിഎൻജി ഏർപ്പെടുത്താൻ  തിരുക്കൊച്ചി മോട്ടോർ വെഹിക്കിൾ ഓണേഴ്സ് ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി സാമ്പത്തിക സഹായം നൽകും. […]Read More