വൻ വിജയമായി ഫോർട്ട് കൊച്ചി ശുചീകരണ യജ്ഞം

ഇതൊരു തുടക്കമാണ്. ജനകീയ ശുചിത്വ കൂട്ടായ്മയിലൂടെ നഗരത്തെ മാലിന്യ മുക്തമാക്കാനുള്ള യജ്ഞത്തിന്റെ ആദ്യ കാൽവയ്പ്പ്. ആദ്യ ശ്രമത്തിന്റെ ജനകീയ വിജയം ഹരിത സാമൂഹീക പാഠങ്ങൾ നാം നെഞ്ചേറ്റിയതിന്റെ തെളിവാകുകയാണ്. കാര്ണിവലിനോടനുബന്ധിച്ചു നടന്ന ക്ലീൻ കൊച്ചി ശുചിത്വ കൂട്ടായ്മയിൽ പങ്കെടുത്തത് 7700 ഓളം പേർ. ഇവർ ഒരുമിച്ച് കൈകോർത്തപ്പോൾ 2 മണിക്കൂർ കൊണ്ട് കൊച്ചി ക്ലീൻ. ഗ്രീൻ കൊച്ചി മിഷൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ എറണാകുളം ലീഗൽ സെർവിസസ്‌ അതോറിറ്റി, ശുചിത്വ മിഷൻ, ഹരിതകേരളം, ചൈൽഡ് ലൈൻ, ജസ്റ്റിസ് ബ്രിഗേഡ്, എക്സ്സൈസ്, […]Read More

പുതു വർഷത്തെ വരവേറ്റു കൊച്ചിൻ കാര്ണിവലിനു സമാപനം

പുതുവർഷ നാളിനെ നഗരം വരവേറ്റത് ആഘോഷത്തിന്റെ ആർപ്പുവിളികളും ആട്ടവും പാട്ടുമായി. ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ പപ്പാഞ്ഞിയെ കത്തിച്ചു കൊണ്ട് പുതുവര്ഷത്തെ വരവേൽക്കാൻ എത്തിയത് പതിനായിരങ്ങളാണ്. വിദേശികളും സ്വദേശികളും ഉൾപ്പെടെ ഉള്ളവരെ സാക്ഷിയാക്കി ജില്ലാ കളക്ടർ എസ്. സുഹാസ് പാപ്പാഞ്ഞിക്ക് തീ കൊളുത്തി. പുതുവർഷത്തിന്റെ സ്വപ്നങ്ങളുടെയും പ്രതീക്ഷയുടെയും ചൂട് പകർന്നേകിക്കൊണ്ട് പാപ്പാഞ്ഞി കത്തിയമർന്നു. പച്ചപ്പിലേക്ക് തിരിച്ചു വരൂ എന്ന സന്ദേശവുമായാണ് ഇതവണ പാപ്പാഞ്ഞിയെ ഒരുക്കിയത്.പൂർണ്ണമായും ഹരിത ചട്ടങ്ങൾ പാലിച്ച കൊച്ചിൻ കാർണിവൽ ഹരിത സാമൂഹിക ബോധത്തിന്റെ പാഠങ്ങളാണ് […]Read More

ആഹ്ലാദത്തിമിർപ്പിൽ പുതുവർഷത്തിന്‌ വരവേല്പ്

ഫോർട്ടുകൊച്ചി പരേഡ് മൈതാനത്ത് തലയുയർത്തി നിന്ന പപ്പാഞ്ഞി പതിനായിരങ്ങൾ സാക്ഷിനിൽക്കേ എരിഞ്ഞമർന്നു… പുതുവർഷത്തിലേക്ക് കടന്ന രാത്രിയിൽ ഫോർട്ടുകൊച്ചി അക്ഷരാർഥത്തിൽ ഇളകിമറിഞ്ഞു. പോയ ആണ്ടിന് വിടനൽകുന്ന പപ്പാഞ്ഞി കത്തിക്കൽ ചടങ്ങിന് സാക്ഷികളാകാൻ ഒട്ടേറെ വിദേശ സഞ്ചാരികളും ഫോർട്ടുകൊച്ചിയിലെത്തിയിരുന്നു. റോഡുകളിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ആളുകളുടെ ഒഴുക്കിന് കുറവുണ്ടായില്ല. ശോഷിച്ചുപോയ കടപ്പുറത്ത് ചൊവ്വാഴ്ച വൈകീട്ടുതന്നെ തിരക്കായിരുന്നു. റോഡുകളിലെല്ലാം പപ്പാഞ്ഞിയെ സ്ഥാപിച്ച് ജനം ആഘോഷതിമിർപ്പിലായിരുന്നു. എവിടെയും പാട്ടും നൃത്തവുമായി ജനക്കൂട്ടം. എല്ലാ വഴികളിലൂടെയും ജനം ഒഴുകിയെത്തിയതോടെ ഫോർട്ടുകൊച്ചിയിൽ നിന്നുതിരിയാൻ ഇടമില്ലാതായി. കൂറ്റൻ […]Read More

പുതുവർഷ രാവിനെ വരവേൽക്കാൻ നഗരത്തിൽ വിവിധ പരിപാടികൾ

പുതുവർഷ രാവിനെ ആഘോഷമാക്കാൻ നഗരത്തിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടവും ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് 7 മുതൽ രാത്രീ 12 വരെ പുതുവത്സര കലാവിരുന്ന് ഒരുക്കുന്നു. ഒക്ടോവിയം ബാൻഡ് ആണ് കലാസന്ധ്യക്ക്‌ നേതൃത്വം നൽകുന്നത്. ഇതോടൊപ്പം മെഗാഷോയും നടത്തുന്നുണ്ട്. പ്രവേശനം സൗജന്യമാണ്. പുതുവര്ഷത്തോടനുബന്ധിച്ചു എറണാകുളം രാജേന്ദ്ര മൈതാനിയിലും വിവിധ പരിപാടികൾ അരങ്ങേറുന്നു. ഇന്നു വൈകുന്നേരം 6 മണി മുതൽ ഇന്സ്പയർ മീഡിയ ഗ്രൂപ്പും ആർട്സ് ഓഫ് […]Read More

ആവേശത്തിമർപ്പിൽ ബീച്ച് ബൈക്ക് റേസ്

കൊച്ചിൻ കാർണിവലിനോടനുബന്ധിച്ചു ബൈക്ക് റേസ് മത്സരം പുതുവൈപ്പ് ബീച്ചിൽ നടത്തി. യുവാക്കളെയും കാണികളെയും ആവേശത്തിലാക്കിയ ബീച്ച് റേസിൽ മൂന്നു ക്യാറ്റഗറികളിലായാണ് മത്സരങ്ങൾ നടത്തപ്പെട്ടത്. ഓരോ ക്യാറ്റഗറിയിലും 18 മത്സരാർത്ഥികൾ വീതം പങ്കെടുത്തു. ഇന്ത്യൻ ഓപ്പൺ ക്ലാസ്, ഇന്ത്യൻ എക്സ്പെർട് ഓപ്പൺ, ഫോറിൻ ഓപ്പൺ കാറ്റഗറി എന്നെ വിഭാഗങ്ങളിലായാണ് മത്സരം നടത്തപ്പെട്ടത്. ഇന്ത്യൻ ഓപ്പൺ ക്ലാസിലും ഇന്ത്യൻ എക്സ്പെർട് ഓപ്പണിലും അനൂപ് വിജയി ആയി. ഫോറിൻ ഓപ്പൺ ക്യാറ്റഗറിയിൽ അമൽ വര്ഗീസും വിജയിച്ചു.Read More

കൂറ്റൻ കേക്ക് മുറിച്ചു ക്രിസ്മസ് – പുതുവർഷ ആഘോഷത്തിന് തുടക്കമായി

ഫോർട്ടുകൊച്ചി വാസ്‌കോ ഡ ഗാമ സ്ക്വയറിൽ കൂറ്റൻ കേക്ക് മുറിച്ച് ക്രിസ്മസ്-പുതുവർഷ ആഘോഷത്തിന് തുടക്കം. മേയർ സൗമിനി ജെയിനാണ് കേക്ക് മുറിച്ചത്. ടൂറിസം പ്രമോട്ടേഴ്‌സ് അസോസിയേഷനും വിമൻസ് എംപവർമെന്റ് വെൽഫെയർ അസോസിയേഷനും ഫോർട്ടുകൊച്ചി നൈറ്റ് സെലിബ്രേഷൻ കമ്മിറ്റിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. അഡ്വ. ആന്റണി കുരീത്തറ അധ്യക്ഷത വഹിച്ചു. സെബീന നൗഫൽ, ക്രിസ്റ്റഫർ സാമുവൽ തുടങ്ങിയവർ സംസാരിച്ചു. അയർലൻഡ് സ്വദേശികളായ ജാക്ലിൻ, ആൻഡ്രിയ എന്നിവരും സംഘവും ചടങ്ങിൽ പങ്കെടുത്തു. ഏഴടി നീളമുള്ള കേക്കിന് നൂറ് കിലോ ഭാരമുണ്ടായിരുന്നു.Read More