ഡിസംബര്‍ ഒന്നുമുതല്‍ ലോക്ഡൗണ്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രം

കോവിഡ് 19 വ്യാപനം വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നുളള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആഭ്യന്തരമന്ത്രാലയം. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങളോ കേന്ദ്രഭരണപ്രദേശങ്ങളോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന്‌ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.  എന്നാല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്. ‘സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി രാത്രി കര്‍ഫ്യൂ പോലുളള പ്രാദേശികമായ നിയന്ത്രണങ്ങളേര്‍പ്പെടുത്താം.’ എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിനകത്തോ പുറത്തോ ഉളള ആളുകളുടെയും […]Read More

കൊച്ചി നഗരത്തിൽ കൂടുതൽ ഇളവുകൾ

കൊച്ചി നഗരത്തിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. സൂപ്പർ മാർക്കറ്റുകൾ അടക്കം തുറക്കാൻ അനുമതി നൽകി. ഈ പശ്ചാത്തലത്തിൽ ഇടപ്പള്ളി ലുലുമാൾ തുറന്നു. നാല് ആഴ്ചയ്ക്ക് ശേഷമാണ് ലുലു തുറക്കുന്നത്. കളമശ്ശേരി, ഇടപ്പള്ളി മേഖല കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജൂലൈ 13 ന് ലുലുമാൾ അടച്ചിരുന്നു. കളമശേരി മുനിസിപ്പാലിറ്റി ഡിവിഷൻ നമ്പർ 34 കണ്ടെയിന്മെന്റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലുലു മാൾ താത്കാലികമായി അടച്ചത്. വിവരം ലുലു മാൾ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.Read More

കൊച്ചിയിൽ പാലങ്ങൾ അടച്ചും തുറന്നും ലോക്ഡൗൺ നിയന്ത്രണം

അപ്രതീക്ഷിതമായി പൊലീസിന്റെ ലോക്ഡൗൺ പ്രഖ്യാപനം. മുന്നറിയിപ്പില്ലാതെ തോപ്പുംപടി ബിഒടി പാലവും ഹാർബർ പാലവും പൂട്ടിയതോടെ നെട്ടോട്ടമോടി പശ്ചിമകൊച്ചിയിലെ ജനങ്ങൾ. ജനങ്ങളുടെ നിർബന്ധത്തെ തുടർന്നു പാലങ്ങൾ 2 തവണ തുറന്ന് അടയ്ക്കേണ്ടി വന്നതോടെ ഗതാഗതക്കുരുക്കും വാക്കേറ്റവും. ഞായർ രാത്രി 8നാണു ഫോർട്ട് കൊച്ചി ക്ലസ്റ്ററിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടിയതിനെ തുടർന്ന് ബിഒടി പാലം അടച്ചുപൂട്ടിയത്. എന്നാൽ ഇന്നലെ രാവിലെ പാലം തുറന്നു. അരൂർ ഭാഗത്തു നിന്നു ലോക്ഡൗൺ അറിയാതെ എത്തിയ ദീർഘദൂര വാഹനങ്ങൾ കടത്തിവിടുന്നതിനാണു താൽക്കാലികമായി തുറന്നത്. എന്നാൽ, പാലം […]Read More

കണ്ടെയ്‍ന്‍‍മെന്റ് സോണ്‍ നിശ്ചയിക്കുന്ന രീതി മാറ്റും: മുഖ്യമന്ത്രി

കണ്ടെയ്ന്‍‍മെന്റ് സോണുകളുടെ പൂര്‍ണ ചുമതല ഇനി പൊലീസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്വാറന്റീനില്‍ ലംഘനം പൂര്‍ണമായി ഒഴിവാക്കാന്‍ പൊലീസ് കര്‍ശനമായി ഇടപെടും. മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും ആളകലം ഉറപ്പാക്കാനും പൊലീസ് നിരീക്ഷണം ഉണ്ടാകും. സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണ സംഘങ്ങളെ നിയോഗിക്കും. രോഗം സ്ഥിരീകരിച്ച് 24 മണിക്കൂറിനകം സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തണം.  ആശുപത്രികൾ, പച്ചക്കറി മാർക്കറ്റ്, മത്സ്യ മാർക്കറ്റ്, വിവാഹ വീടുകൾ, മരണവീടുകൾ, വൻകിട കച്ചവട സ്ഥാപനങ്ങൾ ഇങ്ങനെ ആളുകൾ കൂട്ടത്തോടെ എത്തുന്ന സ്ഥലങ്ങളിൽ പൊലീസ് പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇക്കാര്യത്തിൽ […]Read More

കൊച്ചിയിൽ‌ കണ്ടെയ്ൻമെന്റ് സോണുകളിൽ ബലിപ്പെരുന്നാൾ പ്രാർഥനകള്‍ അനുവദിക്കില്ല

എറണാകുളം ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ ബലിപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രാർഥനകളോ കൂടിച്ചേരലുകളോ അനുവദിക്കില്ലെന്നു മന്ത്രി വി.എസ്.സുനിൽകുമാർ. മറ്റു സ്ഥലങ്ങളിൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഇന്നും നാളെയും വൈകിട്ട് 5 വരെ അവശ്യവസ്തുക്കൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ആലുവ ക്ലസ്റ്ററിൽ കർഫ്യൂ തുടരാനാണു തീരുമാനം. ഇപ്പോൾ ഏറ്റവും കൂടുതൽ ആശങ്ക നിലനിൽക്കുന്നത് ഫോർട്ട്കൊച്ചി മേഖലയിലാണ്. ഉച്ചയ്ക്ക് ഒരു മണിക്കു ശേഷം ഇവിടെ കട തുറക്കാൻ സമ്മതിക്കില്ല. ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്നതിനാലാണ് […]Read More

കോവിഡ്: പറവൂരിൽ ഞായറാഴ്ച ലോക്ഡൗൺ, കാക്കനാട്ട് ജാഗ്രതാ നിർദേശം, ആലുവ കടുത്ത നിയന്ത്രണത്തിൽ

കോവിഡ് 19 സ്ഥിരീകരിച്ച രോഗി നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ സന്ദർശിച്ചതിനാൽ ജാഗ്രതയുടെ ഭാഗമായി ഞായറാഴ്ച പറവൂർ നഗരത്തിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായി നഗരസഭാധ്യക്ഷൻ പ്രദീപ് തോപ്പിൽ അറിയിച്ചു. അന്നേദിവസം അണുനശീകരണ ദിനമായി ആചരിക്കും. എല്ലാ വ്യാപാരസ്ഥാപനങ്ങളും ഓഫിസുകളും അണുവിമുക്തമാക്കണം. പൊതുസ്ഥലങ്ങളിൽ നഗരസഭ അണുനശീകരണം നടത്തും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് തലത്തിൽ സോഷ്യൽ ഡിസ്റ്റൻസിങ് എൻഫോഴ്സിങ് ടീം രൂപീകരിച്ചു.  ഓരോ വാർഡിന്റെയും ചുമതല ഓരോ ഉദ്യോഗസ്ഥർക്കു നൽകി. താലൂക്ക് ആശുപത്രിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാർക്കറ്റുകൾ തുറക്കുന്ന കാര്യം […]Read More

കൊച്ചിയില്‍ ഇന്നുമുതല്‍ നിയന്ത്രണങ്ങള്‍

കൊച്ചിയില്‍ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍. രോഗലക്ഷണമുള്ളവര്‍ ഉടനെ വിവരം അറിയിക്കണം. എല്ലായിടത്തും സാമൂഹിക അകലം നിര്‍ബന്ധമാണ്. എറണാകുളം മാര്‍ക്കറ്റില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയില്‍ പന്ത്രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ക്കറ്റിലെ ആറു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.Read More