കൊവിഡ്-19 ചികില്‍സയ്ക്ക് എച്ച് ഐ വി മരുന്ന് ഫലം കാണുന്നു

കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളം കളമശേരി ഗവ. മെഡിക്കല്‍ കോളജില്‍ ആന്റി വൈറല്‍ മരുന്ന് ചികില്‍സയ്ക്ക് വിധേയനായ ബ്രിട്ടീഷ് പൗരന്റെ പരിശോധനാഫലം നെഗറ്റീവ്.എച്ച്‌ഐവി ചികില്‍സയില്‍ പ്രയോജനപ്പെടുത്തുന്ന Ritonavir, lopinavir എന്നീ മരുന്നുകളാണ് ഇദ്ദേഹത്തിന് ഏഴു ദിവസം നല്‍കിയത്. മരുന്ന് നല്‍കി മൂന്നാമത്തെ ദിവസം നടത്തിയ സാമ്പിള്‍ പരിശോധനയില്‍ തന്നെ ഫലം നെഗറ്റീവായി. മാര്‍ച്ച് 23 ന് ലഭിച്ച സാമ്പിള്‍ പരിശോധനാഫലവും നെഗറ്റീവാണെന്ന് ഉറപ്പിച്ചതോടെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. കൊവിഡ്-19 രോഗ ബാധ […]Read More

കൊച്ചി മെട്രോ സ്‌റ്റേഷനുകളിൽ തെർമൽ സ്‌കാനറുകൾ

കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ കൊച്ചി മെട്രോ സ്റ്റേഷനുകളിൽ തെർമൽ സ്കാനറുകൾ സ്ഥാപിച്ചു. പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് യാത്രക്കാരുടെ ശരീര താപനില പരിശോധിക്കും. നിലവിൽ 11 സ്റ്റേഷനുകളിലാണ് സ്കാനറുകൾ സ്ഥാപിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മറ്റു സ്റ്റേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കും. യാത്രയ്ക്കു മുൻപ് കൈകൾ വൃത്തിയാക്കുന്നതിനായി കിയോസ്കുകളും സ്ഥാപിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളും ട്രെയിനുമെല്ലാം കൃത്യമായ ഇടവേളകളിൽ ശുചീകരിക്കുന്നുണ്ടെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ അറിയിച്ചു.Read More

കൊറോണ ബോധവല്‍ക്കരണ ഗാനവുമായി വിപിഎസ് ലേക്ക്‌ഷോറും ഷീ മീഡിയാസും

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗം അവതരിപ്പിച്ച ബ്രേക്ക് ദി ചെയിന്‍ പ്രചാരണ പരിപാടിയുടെ ഇതിവൃത്തത്തില്‍ ഊന്നിക്കൊണ്ട് പൊതുജനങ്ങളെ ബോധവാന്‍മാരാക്കാന്‍ ലക്ഷ്യമിട്ട് കൊച്ചി വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റല്‍, ഷീ മീഡിയാസിന്റെ ബാനറില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ കോവിഡ് 19 എന്ന മ്യൂസിക് വീഡിയോയുടെ പ്രകാശനം എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകനായ ജോണ്‍ ഡിറ്റോയ്ക്ക് നല്‍കി സംഗീത സംവിധായകന്‍ ശരത് മോഹന്‍ നിര്‍വഹിച്ചു. കൊറോണാ വൈറസ് പരത്തുന്ന മാരകവ്യാധിയുടെ ആശങ്കകള്‍ […]Read More

കൊച്ചിയിൽ അഞ്ചു പേർക്ക് കോവിഡ്; രോഗം മൂന്നാർ സന്ദർശിച്ച വിദേശികൾക്ക്

എറണാകുളം ജില്ലയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന അഞ്ചു പേരിൽ കൂടി കോവിഡ് സ്ഥിരീകരിച്ചതായി മന്ത്രി വി.എസ്. സുനിൽ കുമാർ. യുകെയിൽ നിന്നെത്തി മൂന്നാർ സന്ദർശിച്ച് മടങ്ങുന്നതിന് എത്തിയപ്പോൾ നിരീക്ഷണത്തിലാക്കിയ ടൂറിസ്റ്റ് സംഘത്തിലെ അഞ്ചു പേരുടെ സാംപിളുകളാണ് പോസിറ്റീവായി കണ്ടെത്തിയിരിക്കുന്നത്. ഇവരിൽ 17 പേരുടെ സാംപിൾ അയച്ചതിൽ 12 പേർക്ക് രോഗമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പോസിറ്റീവ് ഫലമുള്ള അഞ്ചു പേരേയും നേരത്തേ ഐസൊലേഷനിലാക്കിയിരുന്ന യുകെ സ്വദേശിയുടെ ഭാര്യയെയും ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലേയ്ക്കു മാറ്റി.  രോഗം സ്ഥിരീകരിച്ചവരെല്ലാം 60 മുതൽ […]Read More

എറണാകുളം ജില്ലയിൽ 1091 പേർ നിരീക്ഷണത്തിൽ

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ 1091 പേർ നിരീക്ഷണത്തിൽ. 23 പേർ ആശുപത്രികളിലും 1068 പേർ വീടുകളിലുമാണു നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ 74 പേരെ കൂടി നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി. കളമശേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിൽ 16 പേരും മൂവാറ്റുപുഴയിൽ 7 പേരും നിരീക്ഷണത്തിലുണ്ട്. കളമശേരിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 2 പേരെ വീട്ടിൽ നിരീക്ഷണത്തിനായി മാറ്റി. 4 പേരെ പുതിയതായി ഐസലേഷൻ വാർ‌ഡിൽ പ്രവേശിപ്പിച്ചു. 22 സാംപിളുകൾ ഇന്നലെ പരിശോധനയ്ക്കായി അയച്ചു. നേരത്തേ ഫലമറിഞ്ഞ 15 […]Read More

ബിഗ്ബോസ് മലയാളം സീസണ്‍ 2 അവസാനിപ്പിക്കുന്നു

രാജ്യവ്യാപകമായി കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉടന്‍ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷ. 300 പേരോളം അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ്ബോസ് ഷോയില്‍ അണിയറക്കാരുടെയും മത്സരിക്കുന്നവരുടെയും സുരക്ഷയെ കരുതിയാണ് തീരുമാനം എന്നാണ് സൂചന. നേരത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.  ‘എൻഡെമോൾ ഷൈൻ […]Read More

യാത്രക്കാർ കുറയുന്നതിനാൽ കേരളത്തിൽ നിന്നു ട്രെയിനുകൾ റദ്ദാക്കുന്നു

കോവിഡ് 19 രോഗബാധയെ തുടർന്നു യാത്രക്കാർ കുറയുന്നതിനാൽ കേരളത്തിൽ നിന്നു ട്രെയിനുകളും റദ്ദാക്കുന്നു. 20 മുതൽ ഏപ്രിൽ 1 വരെ ചെന്നൈയിലേക്കും തിരിച്ചുമുള്ള പ്രതിവാര, സ്പെഷൽ ട്രെയിനുകളാണു റദ്ദാക്കുന്നത്. എറണാകുളത്തു നിന്നു വേളാങ്കണ്ണിയിലേക്ക് 21നും 22നു തിരിച്ചുമുള്ള സർവീസുകളും റദ്ദാക്കി. ആവശ്യത്തിനു യാത്രക്കാർ ഇല്ലാത്തതിനാൽ ട്രെയിനുകൾ റദ്ദാക്കുന്നു എന്നു മാത്രമാണ് അറിയിപ്പിലുള്ളത്.Read More

ജില്ലാ ജയിലിൽ തടവുകാരും ജീവനക്കാരും മാസ്കുണ്ടാക്കുന്നു

കൊറോണ വൈറസിനെ പ്രതിരോധിക്കാനായി മാസ്കുകൾ തയാറാക്കുന്ന തിരക്കിലാണു ജില്ലാ ജയിലിലെ 20 തടവുകാരും 15 ജീവനക്കാരും. വനിതാ ജയിലിലെ 3 തടവുകാരും 5 ജീവനക്കാരും മാസ്കുണ്ടാക്കുന്നു. കുട്ടിയുടുപ്പ് തയ്യൽ യൂണിറ്റിലെ മറ്റ് ഉൽപാദനമെല്ലാം മാറ്റിയാണു മാസ്ക് നിർമാണം. കുറഞ്ഞ വിലയ്ക്കു നിലവാരമുള്ള മാസ്ക് എന്നതാണു ലക്ഷ്യമെന്നു ജയിൽ സൂപ്രണ്ട് കെ.വി. ജഗദീശൻ പറഞ്ഞു. സീപോർട്– എയർപോർട് റോഡിലെ ജയിൽ കൗണ്ടറിൽ നാളെ മുതൽ മാസ്ക് വിതരണം തുടങ്ങും. 5 മുതൽ 10 രൂപ വരെയാണു വില. എറണാകുളം […]Read More

ഇൻഫോപാർക്കിൽ തെർമൽ സ്കാനിങ് ഏർപ്പെടുത്തി

കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ ഇൻഫോപാർക്കിലെ എല്ലാ ഐടി സ്ഥാപനങ്ങളിലും ശരീരതാപനില പരിശോധിക്കാൻ തെർമൽ സ്കാനിങ് ഏർപ്പെടുത്തി. ഐടി കെട്ടിടങ്ങളിലേക്കു പ്രവേശിക്കുന്ന എല്ലാവരുടെയും ശരീരതാപനില പരിശോധിക്കും.  ശരാശരിയെക്കാൾ കൂടുതലാണെങ്കിൽ മെഡിക്കൽ വിഭാഗത്തിലേക്കു മാറ്റും. ഇവർക്കു പ്രവേശനം അനുവദിക്കില്ല. കടുത്ത സന്ദർശകനിയന്ത്രണവും ക്യാംപസിൽ ഏർപ്പെടുത്തി. അടിയന്തര ആവശ്യങ്ങൾ ഒഴികെ മറ്റു സന്ദർശകരെ പ്രവേശിപ്പിക്കില്ല. പാർക്കിലെ ജിംനേഷ്യം സെന്ററുകൾ അനിശ്ചിതകാലത്തേക്ക് അടയ്ക്കാനും നിർദേശമുണ്ട്. സാനിറ്റൈസർ ഉൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങൾ ഓരോ കമ്പനികളും ലഭ്യമാക്കി. Read More

വിമാനത്താവളത്തിൽ ആഘോഷം, രജിത് കുമാറിനെതിരെ കേസ്

കോവിഡ് ഭീതി നിലനിൽക്കെ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ മുൻകരുതൽ നിർദേശങ്ങൾ അവഗണിച്ച്  റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാൻ തടിച്ചു കൂടിയവർക്കെതിരെ കേസ്. മത്സരാർത്ഥി രജിത് കുമാർ അടക്കം പേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാൽ അറിയാവുന്ന  75 പേർക്ക് എതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയായിരുന്നു ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം എന്ന മുന്നറിയിപ്പുകൾ അവഗണിച്ച് രജിത് കുമാറിന് സ്വീകരണം എന്ന പേരിൽ നൂറോളം പേർ വിമാനത്താവളത്തിൽ തടിച്ചു കൂടിയത്. കൈകുഞ്ഞുങ്ങളുമായി പോലുമെത്തിയവർ പൊലിസ് ഇടപെട്ടിട്ടും പിരിഞ്ഞു പോയില്ല.  […]Read More