നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു

ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു.സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർക്കും താരങ്ങൾക്കും ക്വാറന്റീനിൽ പോകേണ്ടി വരും.Read More

പ്രശസ്ത സംവിധായകൻ രാജമൗലിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു

പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ രാജമൗലി തന്നെയാണ് വിവരം പങ്കുവച്ചത്. കുടുംബാംഗങ്ങ്ള്ക്കും കൊവിഡ് പോസിറ്റീവാണെന്ന് അദേഹം അറിയിച്ചു. രോഗമുക്തി നേടിയാൽ പ്ലാസ്മ ദാനം ചെയ്യുമെന്നും അദ്ദേഹം കുറിച്ചു. “എനിക്കും കുടുംബാംഗങ്ങൾക്കും കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചെറിയ പനി വന്നു. പനി ക്രമേന കുറഞ്ഞു എങ്കിലും ഞങ്ങൾ ടെസ്റ്റ് ചെയ്തു. റിസൽട്ട് വന്നപ്പോൾ കൊവിഡ് പോസിറ്റീവാണ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഞങ്ങൾ വീട്ടിൽ ക്വാറൻ്റീനിൽ കഴിയുകയാണ്. ഞങ്ങൾക്ക് രോഗലക്ഷണങ്ങൾ ഇല്ല. […]Read More

കൊച്ചിയിൽ രോഗി ചികിത്സ കിട്ടാതെ ആംബുലൻസിൽ കിടന്ന് മരിച്ചുവെന്ന് ആരോപണം

കൊച്ചിയിൽ ചികിത്സ കിട്ടാതെ സെക്യൂരിറ്റി ജീവനക്കാരൻ ആംബുലൻസിൽ കിടന്ന് മരിച്ചുവെന്ന് ആരോപണം. ആലുവയിലെ സെക്യൂരിറ്റി ജീവനക്കാരൻ വിജയനാണ് മരിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് രാവിലെ ആലുവ സർക്കാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും അര മണിക്കൂറോളം ആംബുലൻസിൽ തന്നെ കിടത്തിയെന്നാണ് ആരോപണം. അത്രയും നേരം കിടന്നിട്ടും ആരും വന്ന് നോക്കിയില്ലെന്നാണ് ആംബുലൻസ് ഡ്രൈവറും നാട്ടുകാരും പറയുന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.  എന്നാൽ ആരോണം ആലുവ താലൂക്ക് ആശുപത്രി അധികൃതർ തള്ളി. രോഗിയെ ഫീവർ ഒപിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും കൂടെ വന്നവർ ഇത് സമ്മതിച്ചില്ലെന്ന് […]Read More

എറണാകുളത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം സംസ്ഥാന ശരാശരിയേക്കാൾ കൂടുതൽ

ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം സംസ്ഥാന ശരാശരിയേക്കാൾ കൂടുതൽ. സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരിൽ 22.6% പേർക്കാണു സമ്പർക്കത്തിലൂടെ ബാധിച്ചത്.  എന്നാൽ, ജില്ലയിൽ ഇത് 35 ശതമാനമാണ്. ചെല്ലാനം, ആലുവ, കീഴ്മാട് എന്നീ മേഖലകളിലാണു സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവർ കൂടുതൽ. പുറത്തു നിന്നു വരുന്നവരും പ്രാദേശിക സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരും തമ്മിലുള്ള അനുപാത നിരക്കും ജില്ലയിൽ കൂടുതലാണ്. 1.84 : 1 ആണ് അനുപാത നിരക്ക്. അതായത് പുറത്തു നിന്നു വരുന്ന 2 പേർക്ക് […]Read More

കൊച്ചിയില്‍ ഇന്നുമുതല്‍ നിയന്ത്രണങ്ങള്‍

കൊച്ചിയില്‍ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍. രോഗലക്ഷണമുള്ളവര്‍ ഉടനെ വിവരം അറിയിക്കണം. എല്ലായിടത്തും സാമൂഹിക അകലം നിര്‍ബന്ധമാണ്. എറണാകുളം മാര്‍ക്കറ്റില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയില്‍ പന്ത്രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ക്കറ്റിലെ ആറു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.Read More

കോവിഡ്19 സ്രവ ശേഖരണത്തിനും അതിവേഗമുള്ള പരിശോധനയ്ക്കും സൗകര്യങ്ങൾ ഒരുങ്ങുന്നു

കോവിഡ്19 സ്രവ ശേഖരണത്തിനും അതിവേഗമുള്ള പരിശോധനയ്ക്കും ലോക നിലവാരമുള്ള സൗകര്യങ്ങളൊരുക്കി കൊറോണ പ്രതിരോധത്തിൽ മുന്നേറുകയാണ് എറണാകുളം. വ്യക്തിസുരക്ഷാ കിറ്റിന്റെ കുറവിനും ഉപയോഗത്തിലെ ബുദ്ധിമുട്ടുകൾക്കും വിസ്ക് എന്ന പോർട്ടബിൾ പരിശോധനാ കിയോസ്കുകൾ സഹായകമാവുകയാണ്. എറണാകുളത്ത് ഒരുക്കുന്ന ഈ മാതൃകകൾ വരും ദിവസങ്ങളിൽ രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലുമാണ് കൂടുതൽ ആവശ്യമായി വരിക എന്ന നിഗമനത്തിലാണ് ജില്ലയിലെ ആരോഗ്യ പ്രവർത്തകർ. ‘വിസ്ക്’ എന്നസംവിധാനത്തിൽ ആരോഗ്യ രണ്ടുമിനിറ്റിൽ താഴെ സമയംകൊണ്ട് സാമ്പിളുകൾ ശേഖരിക്കാം. അണുബാധ സംശയിക്കുന്നവർക്ക് ആശുപത്രിയിലേക്ക് പോകാതെ അണുബാധാ സംശയമുള്ളവരുടെ […]Read More