ജില്ലയിൽ കോവിഡ് ബാധിച്ച് ഇന്നലെ 2 പേർ മരിച്ചു

കോവിഡ് ബാധിച്ച് ജില്ലയിൽ ഇന്നലെ ആരോഗ്യ പ്രവർത്തകൻ ഉൾപ്പെടെ 2 പേർ മരിച്ചു. ആലുവ ജില്ലാ ആശുപത്രിയിലെ മോർച്ചറി അറ്റൻഡർ ചൂർണിക്കര കുന്നത്തേരി മോളത്തുപറമ്പ് പനംപറമ്പിൽ പി.എൻ. സദാനന്ദൻ (57), വടക്കേക്കര കൊട്ടുവള്ളിക്കാട് തറയിൽ ജീവന്റെ ഭാര്യ വൃന്ദാകുമാരി (54) എന്നിവരാണ് കളമശേരി മെഡിക്കൽ കോളജിൽ മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആരോഗ്യ പ്രവർത്തകൻ മരിക്കുന്നത് ആദ്യമാണ്. ആരോഗ്യ വകുപ്പിൽ 17 വർഷത്തെ സേവനത്തിനു ശേഷം 2019 ജനുവരി 31ന് സദാനന്ദൻ ജില്ലാ ആശുപത്രിയിൽ നിന്നു വിരമിച്ചിരുന്നു. […]Read More

കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് മുൻ എഎസ്ഐ

കേരളത്തിൽ രണ്ടാമത്തെ കോവിഡ് മരണം. തിരുവനന്തപുരം പോത്തൻകോട്ട് വാവറമ്പലത്ത് മുൻ എഎസ്ഐ അബ്ദുൾ അസീസ് (69) ആണ് മരിച്ചത്. മാർച്ച് 13 നാണ് രോഗലക്ഷണം പ്രകടിപ്പിച്ചത്. ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 23ന് ആശുപത്രിയിലാക്കി. ആദ്യഫലം നെഗറ്റീവ് ആയിരുന്നു. ഐസലേഷൻ വാർഡിൽ ഹൃദയാഘാതവും പക്ഷാഘാതവും വന്നു. ഉയർന്ന രക്ത സമ്മർദവും തൈറോയിഡ് പ്രശ്നങ്ങളും ഉണ്ടായിരുന്നു. വൃക്കകളുടെ പ്രവർത്തനവും തകരാറിലായി. ഡയാലിസിസും നടത്തി. 5 ദിവസമായി ജീവൻ നിലനിർത്തിയത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. അതേസമയം, രോഗബാധ എങ്ങനെയെന്നു വ്യക്തമല്ല. വിദേശയാത്ര […]Read More

കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് ദുബായിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശി

സംസ്ഥാനത്ത് ആദ്യ കോവിഡ് 19 മരണം. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി(69)യാണ് മരിച്ചത്. ദുബായിൽ നിന്ന് മാർച്ച് 17ന് നെടുമ്പാശേരിയിൽ എത്തിയ ഇദ്ദേഹത്തെ കടുത്ത ന്യുമോണിയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് അയച്ചു. തുടർന്ന് വീട്ടിൽ ഐസലേഷനിൽ കഴിയവെ രോഗം സ്ഥിരീകരിച്ചു.  22ന് വീണ്ടും കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇന്ന് രാവിലെ എട്ടോടെയാണ് മരിച്ചതെന്ന് എറണാകുളം മെഡിക്കൽ കോളജ് നോഡൽ […]Read More