കൊച്ചി ഇൻഫോപാർക്ക് പരിസരത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള 4 അതിക്രമങ്ങളാണ് ഇന്‍ഫോപാര്‍ക്കിന്റെ പരിസരത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്‍ഫോപാര്‍ക്കിനും സ്മാര്‍ട്ട് സിറ്റിക്കും മുന്നിലെ പ്രധാന റോഡിലൂടെ കാര്‍ണിവല്‍ ഇന്‍ഫോപാര്‍ക്കിലേക്കുള്ള യാത്രക്കിടയില്‍ പോലും നഗ്നതാ പ്രദര്‍ശനവും ശാരീരിക അക്രമങ്ങളും നിത്യ സംഭവമാകുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച (ജനുവരി 3)നു വൈകുന്നേരമാണ് ഇന്‍ഫോപാര്‍ക്കിലെ ഒരു കമ്പനിയില്‍ നിന്നും ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനായി ഒരു ഐടി ജീവനക്കാരിയായ യുവതി ഇന്‍ഫോപാര്‍ക്കില്‍ ഓട്ടം വന്നു തിരിച്ചു പോവുകയായിരുന്ന ഒരു ഓട്ടോറിക്ഷയില്‍ കയറിയത്. സ്വന്തം കമ്പനിയുടെ […]Read More