കുസാറ്റിൽ വിദ്യാർഥിയെ കാറിടിച്ച് വീഴ്ത്തി ക്രൂരമായി മർദിച്ചു

കളമശേരിയിലെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ബിടെക് ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി എട്ടാം സെമസ്റ്റർ വിദ്യാർഥി ആസിൽ അബൂബക്കറിനെ (21) കാറിടിച്ചു വീഴ്ത്തിയ ശേഷം ക്രൂരമായി മർദിച്ചു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ആസിലിനെ എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ രണ്ടിടത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. 8 തുന്നിക്കെട്ടുണ്ട്. ആസിലിനെ അപായപ്പെടുത്താൻ ശ്രമിച്ച എസ്എഫ്ഐ യൂണിറ്റ് പ്രസി‍ഡന്റ് രാഹുൽ പേരാളം, സെക്രട്ടറി പ്രജിത്ത് കെ.ബാബു എന്നിവരെ സർവകലാശാലയിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ പഠിപ്പുമുടക്കി കുസാറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിലേക്ക് […]Read More