ഓടിക്കൊണ്ടിരുന്ന കാറിലേക്ക് മരം വീണു

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വൻമരം വീണു. യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഹൈക്കോടതിക്ക് സമീപമാണ് സംഭവം. കാർ പാർക്ക് ചെയ്യാനായി പോകുമ്പോഴാണ് മരം കാറിന് മുകളിലേക്ക് വീണത്. കാറിലേക്ക് മരം വീണയുടനെ വാഹനത്തിൽനിന്ന് ഡ്രൈവർ ഓടിയിറങ്ങിയതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഹൈക്കോടതിയുടെ പ്രധാന കവാടത്തിന് എതിർവശത്ത് റോഡരികിൽ നിന്നിരുന്ന മരമാണ് കാറിലേക്ക് വീണത്. ഈ വാഹനത്തിനോടൊപ്പം സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറും മരത്തിന്റെ ചില്ലകൾ വീണ് ഭാഗികമായി തകർന്നിട്ടുണ്ട്. എറണാകുളം ക്ലബ്ബ് റോഡിൽനിന്ന് […]Read More

കാന നിർമാണത്തിനു വേണ്ടി തണൽ മരങ്ങൾ മുറിച്ചു നീക്കുന്നു

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപമുള്ള തണൽ മരങ്ങൾ മുറിച്ചു നീക്കുന്നു. റോ‍ഡരികിലെ കാന നിർമാണത്തിനു വേണ്ടിയാണു മരങ്ങൾ മുറിക്കുന്നത്. എന്നാൽ, മരങ്ങൾ നിൽക്കുന്ന സ്ഥലത്തു കൂടെത്തന്നെ കാന നിർമിക്കണമെന്ന് അധികൃതർ നിർബന്ധം പിടിക്കുകയാണെന്നു സമീപവാസികൾ പറയുന്നു. മുറിച്ചു നീക്കിയ മരങ്ങൾക്കു പകരം പുതിയ തണൽ മരങ്ങൾ നടുമെന്നു ദേവൻകുളങ്ങര കൗൺസിലർ വിജയകുമാർ പറഞ്ഞു. ചങ്ങമ്പുഴ പാർക്കിനോടു ചേർന്ന് ഇടപ്പള്ളി രാഘവൻപിള്ള റോഡിലെ 7 മരങ്ങളാണു മുറിച്ചു നീക്കുന്നത്. ഇതിനകം 4 മരങ്ങൾ മുറിച്ചു. ഇതിൽ ഭൂരിഭാഗവും വാക […]Read More