വാട്സാപ് ഡാർക്ക് മോഡ് എത്തി

ഏതാനും മാസം മുൻപ് വാട്സാപ് വാഗ്ദാനം ചെയ്ത ഡാർക്ക് മോഡ് ബീറ്റ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചു. പ്ലേ സ്റ്റോറിൽ വാട്സാപ് ബീറ്റ ടെസ്റ്റിങ്ങിൽ ലോഗിൻ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്കാണ് ഇപ്പോൾ ഡാർക്ക് മോഡ് അപ്ഡേറ്റ് ലഭ്യമായിട്ടുള്ളത്.  ബീറ്റ ഉപയോക്താക്കൾ പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്താൽ സെറ്റിങ്സിൽ നിന്ന് ഡാർക്ക് മോഡ് എനേബിൾ ചെയ്യാം. സെറ്റിങ്സിൽ ചാറ്റ്സ് എന്ന ഓപ്ഷനിൽ തീംസ് തിരഞ്ഞെടുത്ത് ഡാർക്ക് തിരഞ്ഞെടുത്താൽ വാട്സാപ് അടിമുടി കറുപ്പായി മാറും. ബാറ്ററി ഉപയോഗം കുറയ്ക്കുമെന്നതാണു ഡാർക്ക് മോഡിന്റെ മെച്ചം.Read More