സംസ്ഥാനത്താദ്യമായി കൊച്ചിയിൽ സിഖുകാരുടെ തലപ്പാവു ചടങ്ങ്

സംസ്ഥാനത്താദ്യമായി സിഖുകാരുടെ തലപ്പാവു ചടങ്ങ് കൊച്ചിയിൽ. ദസ്താർ ബന്തി എന്നറിയപ്പെടുന്ന ഈ ചടങ്ങിനു ശേഷമേ സിഖ് മതത്തിലെ കൗമാരക്കാർക്കു (ദസ്താർ) തലപ്പാവു ധരിക്കാനാവൂ. പേരിനൊപ്പം സിങ് എന്നു ചേർക്കുന്നതും ഇതിനു ശേഷമാണ്. കൊച്ചിയിലെ പഞ്ചാബി സമൂഹത്തിലെ പുതിയ തലമുറയിലെ സുപ്രിതാണു ‘സുപ്രിത് സിങ്’ ആയി മാറിയത്. 11 വയസ്സിനും 16നും ഇടയിലാണു പൊതുവേ ദസ്താർ ബന്ദി ചടങ്ങു നടക്കാറുള്ളത്. ദസ്താർ ബന്തിക്കു മുൻപ് കുട്ടികൾ മുടി ചുറ്റിക്കെട്ടി മുകളിൽ റുമാൽ കൊണ്ടു പൊതിയുകയാണു പതിവ്. കൊച്ചിയിലെ പഞ്ചാബി […]Read More