ലക്ഷക്കണക്കിനു വിദ്യാർഥികളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ വിൽപനയ്ക്ക്

സംസ്ഥാനത്തെ ലക്ഷക്കണക്കിനു ഹയർസെക്കൻഡറി, കോളജ് വിദ്യാർഥികളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ വിൽപനയ്ക്ക്. കോഴ്സ് തിരിച്ചും ജില്ല തിരിച്ചുമൊക്കെ 2 വെബ്സൈറ്റുകളിൽ വിവരങ്ങൾ വിൽപനയ്ക്കു വച്ചതായി എത്തിക്കൽ ഹാക്കർമാരുടെ കൂട്ടായ്മയായ മല്ലു സൈബർ സോൾജ്യേഴ്സ് ആണു കണ്ടെത്തിയത്. ‍വിവരങ്ങൾ ചോർന്നതു സർക്കാരിന്റെയും സർവകലാശാലകളുടെയും വെബ്സൈറ്റുകളിൽ നിന്നാണെന്നു സൂചനയുണ്ട്. ഒരാളെപ്പറ്റിയുള്ള വിവരത്തിന് 10 പൈസ നിരക്കിൽ കേരളത്തിലെ 3.30 ലക്ഷം വിദ്യാർഥികളുടെ വിവരം വിൽക്കാനുണ്ടെന്നാണ് ഒരു വെബ്സൈറ്റിൽ പറയുന്നത്.ഒരാളുടെ വിവരത്തിന് 25 പൈസ നിരക്കിൽ, 1.25 ലക്ഷം ഹയർ സെക്കൻഡറി വിദ്യാർഥികളുടെ […]Read More