എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു

എഴുത്തുകാരനും നടനും സാംസ്കാരിക പ്രവർത്തകനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ (81) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. ‌പത്തിലേറെ നോവലുകളും അഞ്ചു തിരക്കഥകളും എഴുതിയിട്ടുണ്ട്. പത്തോളം സിനികളിൽ അഭിനയിച്ചു. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം (കരുണം– 2000)), കേരള സാഹിത്യ അക്കാദമി പുരസ്കാരം മഹാപ്രസ്ഥാനം –1982) എന്നിവ ലഭിച്ചിട്ടുണ്ട്.Read More

കെ.ആർ.ഗൗരിയമ്മ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ നായിക കെ.ആർ. ഗൗരിയമ്മ (102) വിടവാങ്ങി. കടുത്ത അണുബാധയെ തുടർന്ന് ചികിൽസയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.   ഗൗരിയമ്മയുടെ മൃതദേഹം 10.45ന് അയ്യങ്കാളി ഹാളിൽ( പഴയ വിജെടി ഹാൾ) പൊതുദർശനത്തിനു വയ്ക്കും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും പൊതുദർശനം. സിപിഎംനേതാക്കളായ എ.വിജയരാഘവൻ, എം.എബേബി, വി.ശിവൻകുട്ടി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങിയവർ ഒരുക്കങ്ങൾ വിലയിരുത്തുന്നു. ഒരു മണിക്കൂറോളം പൊതുദർശനം ഉണ്ടാകും. പിന്നീട് ആലപ്പുഴയിലേക്കു കൊണ്ടുപോകും. 6 മണിക്ക് അന്ത്യകര്‍മ്മങ്ങൾ ആരംഭിക്കും. Read More

അനിൽ പനച്ചൂരാൻ അന്തരിച്ചു

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (51) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ഞായറാഴ്ച രാത്രി ഒമ്പതരയ്ക്കായിരുന്നു അന്ത്യം. രാവിലെ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയ സമയത്ത് തലചുറ്റലുണ്ടാകുകയും കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെനിന്ന് കരുനാഗപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കിംസ് ആശുപത്രിയിലും എത്തിച്ചു. കിംസ് ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കോവിഡ് രോഗബാധിതനായിരുന്നു.  അറബിക്കഥ, കഥ പറയുമ്പോൾ, മാടമ്പി, സൈക്കിൾ, നസ്രാണി, ക്രേസി ഗോപാലൻ, മിന്നാമിന്നിക്കൂട്ടം, ഭ്രമരം, ലൗഡ്‌സ്പീക്കർ, പാസഞ്ചർ, […]Read More

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിന് ഈ മാസമാദ്യം ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹം രണ്ടാഴ്ച മുൻപാണ് ആശുപത്രി വിട്ടത്.  ഇന്ത്യൻ സമയം ഇന്നലെ രാത്രി 10 മണിയോടെയാണ് ലോകത്തെ ഞെട്ടിച്ച വാർത്ത പുറത്തുവന്നത്. ഒക്ടോബർ 30ന് അറുപതാം പിറന്നാൾ ആഘോഷിച്ച് 26 ദിവസം പിന്നിടുമ്പോഴാണ് അന്ത്യം. വിഷാദരോഗമെന്നു കരുതിയാണ് മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും പിന്നീടു തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ലഹരിയിൽനിന്നുളള […]Read More

ഗായകൻ എസ്.പി. ബാലസുബ്രഹ്‌മണ്യം അന്തരിച്ചു

ഗായകൻ എസ്.പി.ബാലസുബ്രഹ്‌മണ്യം (74) വിടവാങ്ങി. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 5 മുതൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എസ്പിബി ‘അതീവ ഗുരുതരാവസ്ഥയിൽ’ ആണെന്ന് ആശുപത്രി വ്യാഴാഴ്ച വൈകിട്ട് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു. പത്മശ്രീയും പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആറുതവണ നേടി. നടൻ, സംഗീത സംവിധായകൻ, ഡബ്ബിങ് ആർട്ടിസ്‌റ്റ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാര്യ: സാവിത്രി. മക്കൾ: പിന്നണി ഗായകനും നിർമാതാവുമായ എസ്.പി.ചരൺ, പല്ലവി. ഓഗസ്റ്റ് […]Read More

ചലച്ചിത്ര താരം അനിൽ മുരളി അന്തരിച്ചു

ചലച്ചിത്ര താരം അനിൽ മുരളി (56) അന്തരിച്ചു. ഉച്ചയ്ക്ക് 12.45നായിരുന്നു അന്ത്യം. കരൾ രോഗത്തിനു ചികിത്സയിലായിരുന്നു. കഴിഞ്ഞ 22നാണ് കൊച്ചിയിലെ ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ നേടിയത്. ടെവിഷന്‍ സീരിയലുകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു. മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ടിവി സീരിയലുകളിൽ അഭിനയിച്ചുതുടങ്ങിയ അനിൽ 1993ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ […]Read More

സംവിധായകൻ സച്ചി അന്തരിച്ചു

പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (48) അന്തരിച്ചു. ഹൃദ്രോഗ ബാധയെത്തുടർന്നു ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായി സുഖംപ്രാപിച്ചുവന്നിരുന്ന സച്ചിക്കു ഹൃദ്രോഗബാധയുണ്ടാകുകയായിരുന്നു. തുടർന്ന് ചൊവ്വ പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2019 ൽ ജീൻപോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസൻസിനു തിരക്കഥയൊരുക്കി. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വൻവിജയമായിരുന്നു. തുടർന്ന് സച്ചിയുടെ രണ്ടാം സംവിധാനസംരംഭം അയ്യപ്പനും കോശിയും പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടി നേടി. ബിജുമേനോനും […]Read More

ഗ്ലാസ് ചീളുകൾ ദേഹത്തു തുളച്ചു കയറി വീട്ടമ്മ മരിച്ചു.

ബാങ്കിൽ നിന്നു തിടുക്കത്തിൽ പുറത്തേക്കോടുന്നതിനിടെ അബദ്ധത്തിൽ ചില്ലുവാതിലിൽ ഇടിച്ചു വീണ വീട്ടമ്മ ഗ്ലാസ് ചീളുകൾ ദേഹത്തു തുളച്ചു കയറി  മരിച്ചു. ചേരാനല്ലൂർ മങ്കുഴി തേലക്കാട്ട് നോബിയുടെ ഭാര്യ ബീനയാണു  (43) മരിച്ചത്. പെരുമ്പാവൂർ എഎം റോഡിൽ ബാങ്ക് ഓഫ് ബറോഡ ശാഖയിൽ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ബാങ്കിനുള്ളിൽ ചെലാൻ പൂരിപ്പിച്ചു കൊണ്ടിരുന്ന ബീന ഇരുചക്ര വാഹനത്തിൽ വച്ചു മറന്ന താക്കോൽ എടുക്കാൻ ധൃതിയിൽ പുറത്തേക്കോടുകയായിരുന്നു. അടഞ്ഞു കിടന്ന  വാതിലിൽ ശക്തിയായി ഇടിച്ചതോടെ ചില്ല് തകർന്നു ദേഹത്തു തുളഞ്ഞു […]Read More

സംഗീതസംവിധായകൻ എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണൻ അന്തരിച്ചു.

സംഗീതസംവിധായകൻ എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണൻ അന്തരിച്ചു. 68 വയസ് ആയിരുന്നു. എം.ജി രാധാകൃഷ്ണൻ പങ്കെടുത്തിരുന്ന പൊതുപരിപാടികളിലെല്ലാം പദ്മജയും നിറ സാന്നിധ്യമായിരുന്നു. അതിനാൽ തന്നെ അവർ മലയാളികൾക്ക് ഏറെ സുപരിചിതയുമാണ്. ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളിൽ സജീവസാന്നിധ്യമായിരുന്നു പത്മജ. പത്മജയുടെ രചനയിൽ ചലച്ചിത്ര ഗാനങ്ങളും ലളിതഗാനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.  കോളജ് കാലയളവിൽ തന്നെ പത്മജ കവിതകളെഴുതുമായിരുന്നു. എം.ജി.രാധാകൃഷ്ണന്റെ മരണശേഷവും സാംസ്കാരിക രംഗത്ത് അവർ സജീവവുമായിരുന്നു. മകൻ എം.ആർ രാജകൃഷ്ണനും സംഗീത സംവിധായകനാണ്. മിസ്റ്റർ ബീൻ-ദി ലാഫ് റയറ്റ് എന്ന […]Read More

നടൻ സുശാന്ത് സിങ് മരിച്ച നിലയിൽ

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുത് (34) മരിച്ചനിലയിൽ. മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. പികെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങൾ.Read More