ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ വിവരങ്ങൾ ദിലീപിനു നൽകണമെന്നു കോടതി

അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ നിർണായക തെളിവായ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ പൂർണ വിവരങ്ങൾ പ്രതിയായ നടൻ ദിലീപിനു നൽകണമെന്നു കോടതി. ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ചുള്ള തന്റെ പല ചോദ്യങ്ങൾക്കും മറുപടി കിട്ടിയില്ലെന്നു കാട്ടി ദിലീപ് നൽകിയ ഹർജിയിലാണ് അഡീഷനൽ സ്പെഷൽ സെഷൻസ് കോടതിയുടെ നിർദേശം. കേന്ദ്ര ഫൊറൻസിക് സയൻസ് ലാബിന്റെ പരിശോധനയുടെ പൂർണ വിവരങ്ങൾ ദിലീപിനു നൽകിയ റിപ്പോർട്ടിൽ ഉൾപ്പെടുത്താനാണു കോടതിയുടെ നിർദേശം. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ കോടതി ഇവ വീണ്ടും […]Read More

നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യര്‍ ഇന്ന് കോടതിയില്‍; മൊഴി നിർണായകം

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നടി മഞ്ജു വാരിയരെ അഡീഷനൽ സ്പെഷൽ സെഷൻസ് കോടതി ഇന്നു വിസ്തരിക്കും. രാവിലെ 11 മണിക്ക് സാക്ഷിവിസ്താരം തുടങ്ങും. ഇന്നു ഹാജരാകാൻ നടൻ സിദ്ദീഖ്, നടി ബിന്ദു പണിക്കർ എന്നിവർക്കും കോടതി നോട്ടിസ് നൽകിയിട്ടുണ്ട്. ഗീതു മോഹൻദാസ്, സംയുക്ത വർമ, കുഞ്ചാക്കോ ബോബൻ എന്നിവരെ നാളെയും സംവിധായകൻ ശ്രീകുമാർ മേനോനെ മറ്റന്നാളും വിസ്തരിക്കും. വാനിന്റെ ഉടമയെ ഇന്നലെ കോടതി വിസ്തരിച്ചു. നടിയെ തട്ടിക്കൊണ്ടുപോകുന്നതിനു മുൻപു പ്രതികൾ ഈ വാൻ ഉപയോഗിച്ചിരുന്നു. നടിയെ […]Read More

പ്രതിയാക്കാൻ തെളിവ് ഇല്ലെന്ന ഹർജി തള്ളി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന നടന്‍ ദിലീപിന്‍റെ അപേക്ഷ വിചാരണ കോടതി തള്ളി. കേസില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണു ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ ദിലീപിനെ പ്രതിയാക്കാന്‍ പാകത്തിലുളള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണു പ്രോസിക്യൂഷന്‍റെ വാദം. കേസിന്‍റെ വിചാരണ തുടങ്ങും മുമ്പുള്ള പ്രാരംഭ വാദത്തിനിടയിലാണ് ദിലീപ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കോടതിക്കു മുമ്പിലെത്തിയത്.   Read More