പ്രമാദമായ ആഡംബര നൗക നിശാ പാർട്ടി കേസ്, എല്ലാവരെയും കോടതി വെറുതെ വിട്ടു.

ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച കൊച്ചിയിലെ ആഡംബര നൗക നിശാ പാർട്ടിയിൽ പോലീസ് റെയ്ഡിനെ തുടർന്ന് അറസ്റ്റിലായവരെ കോടതി നിരുപാധികം വെറുതെ വിട്ടു. 2014 ജൂലായ് മാസത്തിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മറൈൻ ഡ്രൈവിൽ നിന്ന് പുറപ്പെടാൻ തയ്യാറായി നിന്ന ആഡംബര നൗകയിൽ നടന്നിരുന്ന നിശാ പാർട്ടിയിൽ മയക്കുമരുന്നുപയോഗം നടത്തുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സംഘം പരിശോധനക്ക് എത്തിയിരുന്നു. തുടർന്ന് ഒരുപാടു ടിൻ ബിയറും വിദേശ മദ്യവും കഞ്ചാവുമെല്ലാം കണ്ടെടുത്തതായി റിപ്പോർട്ടുകൾ വന്നു. […]Read More