പ്രമാദമായ ആഡംബര നൗക നിശാ പാർട്ടി കേസ്, എല്ലാവരെയും കോടതി വെറുതെ വിട്ടു.

ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച കൊച്ചിയിലെ ആഡംബര നൗക നിശാ പാർട്ടിയിൽ പോലീസ് റെയ്ഡിനെ തുടർന്ന് അറസ്റ്റിലായവരെ കോടതി നിരുപാധികം വെറുതെ വിട്ടു. 2014 ജൂലായ് മാസത്തിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മറൈൻ ഡ്രൈവിൽ നിന്ന് പുറപ്പെടാൻ തയ്യാറായി നിന്ന ആഡംബര നൗകയിൽ നടന്നിരുന്ന നിശാ പാർട്ടിയിൽ മയക്കുമരുന്നുപയോഗം നടത്തുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സംഘം പരിശോധനക്ക് എത്തിയിരുന്നു. തുടർന്ന് ഒരുപാടു ടിൻ ബിയറും വിദേശ മദ്യവും കഞ്ചാവുമെല്ലാം കണ്ടെടുത്തതായി റിപ്പോർട്ടുകൾ വന്നു. […]Read More

ലഹരിമരുന്നുകളുമായി ഡി.ജെ. നടത്തിപ്പുകാരായ രണ്ട്‌ യുവാക്കൾ പിടിയിൽ

ലഹരിമരുന്നുകളുമായി രണ്ട് യുവാക്കളെ വൈറ്റിലയിൽനിന്ന് പിടികൂടി. ലഹരിമരുന്നുകളുടെ ഉപയോഗത്തിനെതിരേ കൊച്ചിൻ പോലീസ് കമ്മീഷണറേറ്റിന്റെ ’ഡ്രഗ് ഫ്രീ കൊച്ചി’ എന്ന പ്രചാരണത്തിന്റെ ഭാഗമായി ഡിസ്ട്രിക് ആന്റി നാർക്കോട്ടിക്‌ സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് (ഡാൻസാഫ്) ശേഖരിച്ച ക്രിമിനൽ ഇന്റലിജൻസിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടിച്ചത്. െബംഗളൂരു വൈറ്റ് സിറ്റി ലേഔട്ടിൽ അഭയ് രാജ് (25), തൃപ്പൂണിത്തുറ എരൂർ കുരിക്കൽ വീട്ടിൽ നൗഫൽ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് ഇന്നു നഗരത്തിലെ പ്രമുഖ ഹോട്ടലിൽ ഇവർ ഡിജെ പാർട്ടി നിശ്ചയിച്ചിരുന്നു. […]Read More

പുതുവർഷ രാവിനെ വരവേൽക്കാൻ നഗരത്തിൽ വിവിധ പരിപാടികൾ

പുതുവർഷ രാവിനെ ആഘോഷമാക്കാൻ നഗരത്തിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടവും ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് 7 മുതൽ രാത്രീ 12 വരെ പുതുവത്സര കലാവിരുന്ന് ഒരുക്കുന്നു. ഒക്ടോവിയം ബാൻഡ് ആണ് കലാസന്ധ്യക്ക്‌ നേതൃത്വം നൽകുന്നത്. ഇതോടൊപ്പം മെഗാഷോയും നടത്തുന്നുണ്ട്. പ്രവേശനം സൗജന്യമാണ്. പുതുവര്ഷത്തോടനുബന്ധിച്ചു എറണാകുളം രാജേന്ദ്ര മൈതാനിയിലും വിവിധ പരിപാടികൾ അരങ്ങേറുന്നു. ഇന്നു വൈകുന്നേരം 6 മണി മുതൽ ഇന്സ്പയർ മീഡിയ ഗ്രൂപ്പും ആർട്സ് ഓഫ് […]Read More