തെരുവുനായ് വീട്ടിൽ കയറി ആക്രമിച്ചു, 2 കുട്ടികൾക്ക് പരുക്ക്

കാക്കനാട് വീടിനുള്ളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സഹോദരങ്ങളായ 3 വയസ്സുകാരിയെയും 7 വയസ്സുകാരനെയും തെരുവുനായ് കടിച്ചു മാരക മുറിവേൽപിച്ചു. കലക്ടറേറ്റിനു സമീപം വിഎസ്എൻഎൽ റോഡ് വടാച്ചിറയിൽ വാടകയ്ക്കു താമസിക്കുന്ന ഒഡീഷ ദമ്പതികളുടെ മക്കളാണ് ഇന്നലെ ഉച്ചയ്ക്കു 12നു നായയുടെ ആക്രമണത്തിന് ഇരയായത്.  പെയിന്റിങ് തൊഴിലാളിയായ പിതാവും സെസിലെ ജീവനക്കാരിയായ മാതാവും ജോലിക്കു പോയ സമയത്താണ് സംഭവം. പുറത്തു നിന്നു വീടിനുള്ളിലേക്കു പാഞ്ഞെത്തിയ നായ് 2 കുട്ടികളെയും തലങ്ങും വിലങ്ങും കടിക്കുകയായിരുന്നു.  3 വയസ്സുകാരിയുടെ ചെവിയിലും നെഞ്ചിലും മുതുകിലും വയറിലും […]Read More

മരടിൽ തെരുവുനായ് ആക്രമണം; 3 പേർക്ക് പരുക്ക്

തെരുവുനായ് ആക്രമണത്തിൽ നഗരസഭാ കൗൺസിലറുടെ അച്ഛനടക്കം 3 പേർക്ക് പരുക്ക്. 4–ാം ഡിവിഷൻ കൗൺസിലർ ആർ.കെ. സുരേഷ്ബാബുവിന്റെ അച്ഛൻ കണ്ണാഴത്ത് രാമകൃഷ്ണൻ(65), ആശാൻപറമ്പിൽ മാർട്ടിൻ(50), കോലോത്തും വീട് റിൻസൺ (40)  എന്നിവർ കൂടാതെ അതിഥിത്തൊഴിലാളിയെയും കടിച്ചു. മൂവരെയും എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമകൃഷ്ണനെ പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. ഇടതു കാലിൽ ആഴത്തിൽ മുറിവേറ്റ രാമകൃഷ്ണന്റെ നില ഗുരുതരമാണ്. രാത്രി ഏഴോടെ കണ്ണാടിക്കാട് അടിപ്പാതയ്ക്കു സമീപം സർവീസ് റോഡിൽ ആയിരുന്നു സംഭവം. റോഡിൽ […]Read More