ആഭ്യന്തര വിമാന സർവീസുകൾ വീണ്ടും തുടങ്ങി

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിലെ ആശങ്കകള്‍ക്കിടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ കേന്ദ്രസർക്കാർ പുനഃരാരംഭിച്ചു. 33 ശതമാനം സര്‍വീസുകള്‍ക്കാണ് വ്യോമയാനമന്ത്രാലയം അനുമതി നല്‍കിയത്. കേരളത്തില്‍ ഇന്ന് 24 സര്‍വീസുകളുണ്ട്. വിമാന സര്‍വീസ് തുടങ്ങുന്നതിനോട് മഹാരാഷ്ട്ര, ബംഗാള്‍, ഛത്തീസ്ഗഡ്, തമിഴ്നാട് സര്‍ക്കാരുകള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. വ്യോമയാനമന്ത്രാലയം 33 സര്‍വീസ് നിര്‍ദേശിച്ചെങ്കിലും 25 സര്‍വീസ് തുടങ്ങാനേ മഹാരാഷ്ട്ര സമ്മതിച്ചുള്ളു. ഉംപുന്‍ ചുഴലിക്കാറ്റുണ്ടാക്കിയ നാശം കാരണം വ്യാഴാഴ്ച മുതലേ ബംഗാളില്‍ നിന്ന് വിമാനമുണ്ടാകൂ. യാത്രാദൈര്‍ഘ്യം കണക്കിലെടുത്ത് ഏഴ് മേഖലകളാക്കി തിരിച്ചാണ് […]Read More

ഈ മാസം 25 മുതൽ ഘട്ടംഘട്ടമായി ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കും

രാജ്യത്ത് ഈ മാസം 25 മുതൽ ഘട്ടംഘട്ടമായി ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. കോവിഡ് മുക്തമായ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തിൽ സർവീസ്. സർവീസ് ആരംഭിക്കുന്നതിനു തയാറാകാൻ വിമാന കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും മന്ത്രാലയം നിർദേശം നൽകി. 2 മാസത്തിനു ശേഷമാണു രാജ്യത്ത് വിമാന യാത്ര പുനരാരംഭിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ മാർച്ച് 24നാണു സർവീസുകൾ നിർത്തിവച്ചത്. വിദേശ സർവീസുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. വ്യോമഗതാഗതം പുനരാരംഭിക്കുമ്പോൾ കമ്പനികൾ ടിക്കറ്റ് നിരക്ക് ഗണ്യമായി ഉയർത്തുന്നതു തടയാനുള്ള […]Read More