നിയന്ത്രിത സ്ഫോടനത്തിന് ശേഷം പരിസരം പൊടി മൂടി. അധിക‍ൃതർ വാഗ്ദാനം പാലിക്കാത്തതു വൻ

ഫ്ലാറ്റ് പൊളിക്കൽ പൂർത്തിയായ ശേഷമുള്ള ആദ്യ ദിനം മരട് സംഘർഷഭരിതം. കോൺക്രീറ്റ് അവശിഷ്ടങ്ങൾ പൊടിച്ചു നീക്കിത്തീരുന്നതുവരെ മാസ്ക് ധരിച്ചു നടക്കേണ്ട ഗതികേടിലാണു മരടുകാർ. നിയന്ത്രിത സ്ഫോടനത്തിനു ശേഷം 4 ഫ്ലാറ്റുകളുടെയും പരിസരം പൊടിയിൽകുളിച്ചു നിൽക്കുകയാണ്. കാറ്റിൽ പൊടിപടലങ്ങൾ വീടുകളിലെത്തുന്നു. പല വീടുകളിലും വിരൽവണ്ണത്തിൽ പൊടിയടിഞ്ഞിട്ടുണ്ട്. കഴുകി വൃത്തിയാക്കിയും തുടച്ചു നീക്കിയും മടുത്തെന്നു വീട്ടമ്മമാർ പരാതിപ്പെടുന്നു. സ്ഫോടനശേഷം റോഡുകളും വീടുകളും വെള്ളം ചീറ്റിച്ചു കഴുകും എന്നുള്ള അധിക‍ൃതരുടെ വാഗ്ദാനം  പാലിക്കപ്പെടാത്തതിന്റെ കലിപ്പിലായിരുന്നു ഇന്നലെ നാട്ടുകാരിൽ പലരും. 11നു പൊളിച്ച […]Read More