കൊച്ചിയിൽ‌ കണ്ടെയ്ൻമെന്റ് സോണുകളിൽ ബലിപ്പെരുന്നാൾ പ്രാർഥനകള്‍ അനുവദിക്കില്ല

എറണാകുളം ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ ബലിപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രാർഥനകളോ കൂടിച്ചേരലുകളോ അനുവദിക്കില്ലെന്നു മന്ത്രി വി.എസ്.സുനിൽകുമാർ. മറ്റു സ്ഥലങ്ങളിൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഇന്നും നാളെയും വൈകിട്ട് 5 വരെ അവശ്യവസ്തുക്കൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ആലുവ ക്ലസ്റ്ററിൽ കർഫ്യൂ തുടരാനാണു തീരുമാനം. ഇപ്പോൾ ഏറ്റവും കൂടുതൽ ആശങ്ക നിലനിൽക്കുന്നത് ഫോർട്ട്കൊച്ചി മേഖലയിലാണ്. ഉച്ചയ്ക്ക് ഒരു മണിക്കു ശേഷം ഇവിടെ കട തുറക്കാൻ സമ്മതിക്കില്ല. ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്നതിനാലാണ് […]Read More

മാസപ്പിറവി കണ്ടു കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31ന്

ഇന്നലെ മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് ദുല്‍ഹജ്ജ് ഒന്ന് ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതുപ്രകാരം കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 31ന് ആയിരിക്കും. ജൂലൈ 30 വ്യാഴാഴ്ചയാണ് അറഫാദിനമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.Read More