ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ രണ്ടാം വർഷ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷയില്‍ 85.13% വിജയം. 31,9782 പേർ വിജയിച്ചു. 2019ൽ 84.33 ആയിരുന്നു. സയൻസ് – 88.62%. ഹ്യൂമാനിറ്റീസ് – 77.76%, കൊമേഴ്സ്– 84.52%. ടെക്നിക്കൽ– 87.94. ആർട് (കലാമണ്ഡലം)– 98.75% എന്നിങ്ങനെയാണ് വിജയ ശതമാനമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. സ്കൂൾ വിഭാഗം അനുസരിച്ച് സർക്കാർ സ്കൂളുകളിലെ വിജയ ശതമാനം 82.19 ആണ്. എയ്ഡഡ് 88.01, അൺ എയ്ഡഡ് 81.33, സ്പെഷല്‍ 100. ടെക്നിക്കൽ 87.94, കലാമണ്ഡലം 98.75 എന്നിങ്ങനെയും വിജയം […]Read More

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഐസിഎസ്ഇ (10–ാംക്ലാസ്), ഐഎസ്‌സി (12–ാംക്ലാസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഐസിഎസ്ഇയിൽ പരീക്ഷയിൽ 99.33 ശതമാനം (ആൺകുട്ടികൾ– 54.19%, പെൺകുട്ടികൾ– 45.81%) പേർ വിജയിച്ചു . ഐഎസ്‍സിയിൽ 96.84 ശതമാനമാണ് (ആൺകുട്ടികൾ– 53.65%, പെൺകുട്ടികൾ– 46.35%) വിജയം. www.cisce.org എന്ന വെബ്‌സൈറ്റിൽ യുണീക് ഐഡി, ഇൻഡക്‌സ് നമ്പർ എന്നിവ നൽകി ഫലമറിയാം. ഇതിന് പുറമെ, സ്‌കൂളുകൾക്ക് CAREERS പോർട്ടലിൽ ലോഗിൻ ചെയ്തും ഫലം അറിയാം.Read More