കൊച്ചി നഗരത്തിൽ കൂടുതൽ ഇളവുകൾ

കൊച്ചി നഗരത്തിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. സൂപ്പർ മാർക്കറ്റുകൾ അടക്കം തുറക്കാൻ അനുമതി നൽകി. ഈ പശ്ചാത്തലത്തിൽ ഇടപ്പള്ളി ലുലുമാൾ തുറന്നു. നാല് ആഴ്ചയ്ക്ക് ശേഷമാണ് ലുലു തുറക്കുന്നത്. കളമശ്ശേരി, ഇടപ്പള്ളി മേഖല കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജൂലൈ 13 ന് ലുലുമാൾ അടച്ചിരുന്നു. കളമശേരി മുനിസിപ്പാലിറ്റി ഡിവിഷൻ നമ്പർ 34 കണ്ടെയിന്മെന്റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലുലു മാൾ താത്കാലികമായി അടച്ചത്. വിവരം ലുലു മാൾ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.Read More

പെരുന്നാൾ പ്രമാണിച്ച് ഞായർ ലോക്ഡൗണിൽ ഇളവ്

ഈദുൽ ഫിത്‌ർ പ്രമാണിച്ച് ഇന്നു ഞായർ ലോക്ഡൗണിൽ ഇളവ്. സാധാരണ ഞായറാഴ്ചകളിൽ അവശ്യ സർവീസുകൾക്കുള്ള പതിവ് ഇളവുകൾക്കു പുറമേയാണിത്.  ബേക്കറി, തുണിക്കട, ഫാൻസി സ്റ്റോർ, ചെരിപ്പുകട എന്നിവയ്ക്കു രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം. രാവിലെ 6 മുതൽ 11 വരെ ഇറച്ചി, മീൻ വിൽപനയാകാം. ജില്ലയ്ക്കു പുറത്തുള്ള ബന്ധുവീടുകളിലേക്കും വാഹനയാത്രയാകാം. സാമൂഹിക അകലം ഉറപ്പാക്കണം; മാസ്ക് ധരിക്കണം. ഈദ്ഗാഹ് ഉണ്ടാവില്ല. നമസ്കാരം വീടുകളിൽ നിർവഹിക്കണം. ഈദ്ഗാഹോ പള്ളികളിൽ നമസ്കാരമോ ഇല്ലാതെ ഇന്ന് ഈദുൽ […]Read More

എറണാകുളം ജില്ലയില്‍ കടകള്‍ തുറക്കാനുള്ള ഇളവുകള്‍ പ്രഖ്യാപിച്ചു

ലോക്ഡൗണിനെ തുടര്‍ന്ന് എറണാകുളം ജില്ലയിൽ അടച്ചിട്ടിരുന്ന കടകൾ തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഇളവുകള്‍ ലഭിക്കുമെന്ന്  ജില്ല കnക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്ത വ്യാപാര സ്ഥപനങ്ങളുടെ കാര്യത്തിലാണ് സർക്കാർ ഇളവുകൾ അനുവദിച്ചിരിക്കുന്നത്.  നഗരസഭാ പരിധിക്ക് പുറത്തുള്ള മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍ ഒഴികെയുള്ളതും നഗരസഭ പരിധിയിലുള്ള സിംഗിള്‍ ബ്രാന്‍ഡ്, മള്‍ട്ടി ബ്രാന്‍ഡ് മാളുകള്‍ ഒഴികെയുള്ളതും 1000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ താഴെയുള്ളതും എയര്‍ കണ്ടീഷന്‍ ചെയ്യാത്തതും […]Read More

ഇളവനുവദിച്ച ആദ്യ ദിവസം തന്നെ കൊച്ചിയിൽ തിരക്കായി

ലോക്‌ഡൗണിൽ ജില്ലയ്ക്ക് ഇളവനുവദിച്ച ആദ്യ ദിവസം രാവിലെ കാര്യമായ അനക്കം റോഡിൽ ഉണ്ടായില്ല. എന്നാൽ ഉച്ചയോടെ സ്ഥിതി മാറി, വാഹനങ്ങൾ കൂടുതലായി റോഡിലേക്കിറങ്ങി. ഒറ്റ അക്ക നമ്പർ ഉള്ള വാഹനങ്ങൾക്ക് മാത്രമായിരുന്നു വെള്ളിയാഴ്ച റോഡിലിറങ്ങാൻ അനുമതി. ഇരട്ട അക്കമുള്ള വാഹനങ്ങൾ പോലീസ് തിരിച്ചയച്ചു. ഉച്ചയോടെ തുറന്നു പ്രവർത്തിച്ച സ്ഥാപനങ്ങളിലും തിരക്കായി. ജില്ലയിലെ ഹോട് സ്പോട്ടായ കൊച്ചി കോർപ്പറേഷനിലെ കലൂർ സൗത്ത്, പനയപ്പിള്ളി എന്നീ ഡിവിഷനുകളിൽ ശക്തമായ യാത്രാവിലക്കായിരുന്നു പോലീസ് നടത്തിയത്. ഇതിനോടൊപ്പം പ്രധാന ജങ്ഷനുകളിലും പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. […]Read More

ലോക്ഡൗൺ ഇളവ്: ഹോട്ട്‌സ്‌പോട്ടില്‍ കര്‍ശന നിയന്ത്രണം; പുതിയ മാനദണ്ഡങ്ങൾ

ലോക്ഡൗൺ ഇളവു സംബന്ധിച്ചു കഴിഞ്ഞ 17ന് ഇറക്കിയ ഉത്തരവിലെ പല വ്യവസ്ഥകളും പിന്നീടു പിൻവലിച്ച സാഹചര്യത്തിൽ അന്നത്തെ ഉത്തരവിൽ ഭേദഗതി വരുത്തി പുതിയ മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചു.  പഴയ ഉത്തരവിലെ വ്യവസ്ഥകൾ നിലനിർത്തി ഏതാനും ഇളവുകൾ പിൻവലിക്കുകയാണു ചെയ്തിരിക്കുന്നത്. മേയ് 3 വരെ കേന്ദ്ര സർക്കാർ  പ്രഖ്യാപിച്ച വിലക്കുകളെല്ലാം തുടരും. സ്വകാര്യ വാഹനങ്ങളുടെ ഒറ്റ, ഇരട്ട സംഖ്യാ നിയന്ത്രണം പുതിയ ഉത്തരവിലും ഉണ്ട്. തിങ്കൾ, ബുധൻ, വെള്ളി ഒറ്റ അക്ക നമ്പറുള്ള വണ്ടികളും ചൊവ്വ,വ്യാഴം,ശനി ഇരട്ട അക്ക വണ്ടികളും […]Read More

അടുത്തയാഴ്ച മുതൽ സലൂണുകളിൽ മുടി വെട്ടാം

അടുത്തയാഴ്ച മുതൽ സലൂണുകളിൽ മുടി വെട്ടാം. അടുത്ത ശനി, ഞായർ ദിവസങ്ങളിലാണു ജില്ലയിൽ ഹെയർ കട്ടിങ് സലൂണുകൾ അഥവാ ബാർബർ ഷോപ്പുകൾ തുറക്കുക.  കോവിഡ് പ്രതിരോധ മാനദണ്ഡപ്രകാരം ഓറഞ്ച് എ സോണിൽപ്പെടുന്ന ജില്ലയിൽ 24 വരെയാണു ലോക് ഡൗൺ.  പ്രഫഷനൽ സഹായത്തോടെ മുടി വെട്ടണമെങ്കിൽ അതു വരെ കാത്തിരിക്കണം.  പല സലൂണുകളിലും ബുക്കിങ് സ്വീകരിച്ചു തുടങ്ങി.   തുടക്കത്തിൽ രാവിലെ 8 മുതൽ 5 വരെയാകും സലൂണുകൾ തുറക്കുക. ഇതു സംബന്ധിച്ച് 25നു മുൻപ് ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ […]Read More

ഏഴ് ജില്ലകളിൽ ഇളവുകൾ തിങ്കളാഴ്ച മുതല്‍ നിലവിൽ വരും

ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പച്ച മേഖലയില്‍ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയില്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ, ചൊവ്വാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരുന്നത്. പച്ച, ഓറഞ്ച് ബി മേഖലയില്‍ ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗനിർദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ […]Read More