ഫഹദ് ഫാസിൽ ‘മാലിക്കി’ൽ 57കാരനായ തുറയിലാശാൻ

ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ‘മാലിക്ക്’. സിനിമയിലെ ഫഹദ് ഫാസിലിന്റെ ലുക്ക് കണ്ട് എല്ലാവരും അമ്പരന്നിരുന്നു. കാരണം വളരെ മെലിഞ്ഞ പ്രകൃതത്തിലുള്ള കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. സിനിമയ്ക്കായി 20 കിലോയോളമാണ് ഫഹദ് കുറച്ചത്. ഭാരം കുറച്ചത് വെറുതെയല്ല. 57 വയസുകാരന്റെ വേഷത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത്. തുറയിലാശാനായാണ് ഫഹദ് ഫാസിൽ എത്തുന്നത്. സുലൈമാൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. തുറയുടെ നായകനായാണ് തുറയിലുള്ളവർ ഇയാളെ കാണുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. […]Read More