കുമ്പളത്ത് 40 വാഹനങ്ങളിൽ നിന്ന് ഇരട്ടി ടോൾ ഈടാക്കി

കൊച്ചി ജില്ലയിലെ കുമ്പളം, പൊന്നാരിമംഗലം ടോൾ പ്ലാസകളിൽ ഇന്നലെയും ഫാസ്ടാഗില്ലാത്ത വാഹനങ്ങളുടെ നീണ്ട ക്യൂ. ഫാസ്ടാഗുള്ള വാഹനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള ലെയിനിൽ കടന്ന നാൽപതോളം ഫാസ്ടാഗില്ലാ വാഹന ഉടമകളിൽ നിന്നു കുമ്പളം ടോൾ പ്ലാസ അധികൃതർ ഇരട്ടിത്തുക ഈടാക്കി. ഫാസ്ടാഗ് ലെയിനുകളുടെ തുടക്കത്തിൽ വാഹനം തടഞ്ഞു കടന്നു പോകാനാകില്ല എന്നറിയിച്ചിട്ടും അവഗണിച്ചു മുന്നോട്ടു പോയവർക്കാണു പിഴയിട്ടത്. ഫാസ്ടാഗ് ഘടിപ്പിച്ച വാഹനങ്ങൾക്കായുള്ള ലെയിനുകൾ പലപ്പോഴും വിജനമായിരുന്നു. ഫാസ്ടാഗുള്ള വാഹനങ്ങൾ കടന്നു പോകാൻ 2 മുതൽ 5 സെക്കൻഡ് വരെ മാത്രമാണ് […]Read More