റോ-റോ ജങ്കാർ വീണ്ടും നിയന്ത്രണം വിട്ടൊഴുകി

തിങ്കളാഴ്ച രാവിലെ ഒമ്പതോടെ നിറയെ യാത്രക്കാരുമായി വൈപ്പിനിൽ നിന്ന് ഫോർട്ടുകൊച്ചിയിലേക്ക് പുറപ്പെട്ട റോ-റോ ജങ്കാർ നിയന്ത്രണം വിട്ട് കായലിലൂടെ ഒഴുകി നീങ്ങി. ക്ലച്ച് തകരാറിനെ തുടർന്നാണ് ജങ്കാർ നിയന്ത്രണം വിട്ടത്. ഒടുവിൽ രണ്ടാമത്തെ ജങ്കാറെത്തി ഇതിനെ ഫോർട്ടുകൊച്ചി ജെട്ടിയിൽ എത്തിക്കുകയായിരുന്നു. ഒരു എൻജിന്റെ പ്രവർത്തനമാണ് നിലച്ചത്. എന്നാൽ ഒറ്റ എൻജിനിൽ ജങ്കാർ നിയന്ത്രിക്കാനാവില്ല. നിരവധി വാഹനങ്ങളും നിറയെ യാത്രക്കാരുമായി രാവിലെ ഒരു മണിക്കൂറോളം ജങ്കാർ കായലിൽ ഒഴുകി നടന്നു. പരിഭ്രാന്തരായ യാത്രക്കാർ നിലവിളിയായി. ജങ്കാർ നിയന്ത്രണം വിട്ട് […]Read More