ഓടിക്കൊണ്ടിരുന്ന കാറിലേക്ക് മരം വീണു

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വൻമരം വീണു. യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഹൈക്കോടതിക്ക് സമീപമാണ് സംഭവം. കാർ പാർക്ക് ചെയ്യാനായി പോകുമ്പോഴാണ് മരം കാറിന് മുകളിലേക്ക് വീണത്. കാറിലേക്ക് മരം വീണയുടനെ വാഹനത്തിൽനിന്ന് ഡ്രൈവർ ഓടിയിറങ്ങിയതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഹൈക്കോടതിയുടെ പ്രധാന കവാടത്തിന് എതിർവശത്ത് റോഡരികിൽ നിന്നിരുന്ന മരമാണ് കാറിലേക്ക് വീണത്. ഈ വാഹനത്തിനോടൊപ്പം സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറും മരത്തിന്റെ ചില്ലകൾ വീണ് ഭാഗികമായി തകർന്നിട്ടുണ്ട്. എറണാകുളം ക്ലബ്ബ് റോഡിൽനിന്ന് […]Read More

കൊച്ചി നഗരത്തിൽ കനത്തമഴ, കടകളിൽ വെള്ളം കയറി; വ്യാപക നാശനഷ്ടം

ജില്ലയിൽ തകർത്തുപെയ്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീണു പലയിടത്തും ഗതാഗതതടസ്സവും വൈദ്യുതി തടസ്സവുമുണ്ടായി. രാത്രി വൈകിയും പലയിടത്തും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. വൈകിട്ട് 5 മണിയോടെയാണു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടങ്ങിയത്. ഒപ്പം മിന്നലും കനത്ത കാറ്റുമുണ്ടായി. ഒരു മണിക്കൂറോളം കനത്ത മഴ ലഭിച്ചതോടെ കൊച്ചി നഗരത്തിൽ എംജി റോഡിലും പരിസരത്തും വെള്ളക്കെട്ടുണ്ടായി. കർഷക റോഡിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. ഇത് അഗ്നിരക്ഷാ സേനയെത്തി മുറിച്ചു നീക്കി. മേൽപാലം പണി […]Read More

കലൂരിൽ നാട്ടുകാരെ വിറപ്പിച്ച പോത്ത് വലയിൽ.

കൊച്ചി കലൂരിൽ രാവിലെ അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. പാവക്കുളം അമ്പലത്തിനു സമീപത്തുനിന്നു തുടങ്ങിയ ഓട്ടം നിന്നത് എജെ ഹാളിനു സമീപം കത്രിക്കടവ് ഫിഫ്ത്ത് അവന്യൂ ലൈനിൽ. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്നാണു പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയത്. പിന്നെ പോത്തിനെ പിടികൂടാനുള്ള നെട്ടോട്ടം. ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ടിലെ സിനിമയിൽ കണ്ട ഓട്ടമൊന്നും ഓടിയില്ലെങ്കിലും നാട്ടുകാരും പൊലീസും തടി കേടുവരാതെ രക്ഷപെട്ടതു തലനാരിഴയ്ക്ക്. കൊറോണ ഭീതിയിൽ വിലക്കു നിലനിൽക്കുന്നതു കൊണ്ടു മാത്രം ആളുകൾ അധികം നിരത്തിലില്ലാതിരുന്നതുകൊണ്ട് കാര്യമായ ആളപായങ്ങളുണ്ടായില്ല. ഫിഫ്ത്ത് […]Read More

സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം ഗോഡൗണിൽ തീപിടിത്തം

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം പേപ്പർ, ഓഫിസ് സ്റ്റേഷനറി വിതരണ കമ്പനിയുടെ ഗോഡൗണിൽ തീപിടിത്തം. കാരിക്കാമുറി മൊണാസ്ട്രി റോഡ് ചൂരേപ്പറമ്പിൽ ലെയ്‌നിലുള്ള എ3 അസോഷ്യേറ്റ്സ് എന്ന സ്ഥാപനത്തിന്റെ രണ്ടാം നിലയിലെ ഗോഡൗണിലാണു ഇന്നലെ രാവിലെ 11.30നു തീപിടിത്തമുണ്ടായത്. 9 അഗ്നിരക്ഷാ വാഹനങ്ങളെത്തി ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണു തീയണച്ചത്.ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നു കരുതുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താൽക്കാലികമായി നിർമിച്ച ഗോഡൗണിലാണു തീപിടിച്ചത്.  പേപ്പർ, പേന, മഷി തുടങ്ങിയ സ്റ്റേഷനറി സാധനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. പെട്ടെന്ന് […]Read More

പോലീസ് സ്റ്റേഷൻ പരിസരത്ത് തീപിടിത്തം, ലേലം ചെയ്യാനിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു

കളമശ്ശേരി പോലീസ് സ്റ്റേഷൻ പരിസരത്ത് പുല്ലിന് തീപിടിച്ച് സമീപത്തുകിടന്നിരുന്ന പഴയ വാഹനങ്ങൾ കത്തി നശിച്ചു. കണ്ടം ചെയ്ത രണ്ടു കാറുകളും മൂന്ന് ഓട്ടോറിക്ഷകളും 17 ഇരുചക്ര വാഹനങ്ങളുമാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതര മണിയോടെയാണ് തീപിടിത്തം. പോലീസ് സ്റ്റേഷന് പുറകുവശത്തെ ഉയർന്ന പ്രദേശത്താണ് പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ കിടന്നിരുന്നത്. സമീപത്തെ ചവറുകൾ കൂട്ടിയിട്ട് കത്തിച്ചതിൽ നിന്നും തീപ്പൊരി പറന്നാണ് വാഹനങ്ങൾക്ക് തീപിടിച്ചതെന്നാണ് കരുതുന്നതെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഏലൂർ അഗ്നിരക്ഷാ നിലയത്തിലെ രണ്ടു യൂണിറ്റ് എത്തിയാണ് […]Read More

ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിൽ തീപിടിത്തം

ബ്രഹ്മപുരത്തു പ്ലാസ്റ്റിക് മാലിന്യത്തിനു വീണ്ടും തീപിടിച്ചു. ഖരമാലിന്യ പ്ലാന്റിനു സമീപം ഏക്കർ കണക്കിനു ഭാഗത്തെ പ്ലാസ്റ്റിക് മാലിന്യത്തിനാണ് ഇന്നലെ വൈകിട്ടു മൂന്നിനു തീപടർന്നത്. ശക്തമായ കാറ്റു വീശിയതിനാൽ പെട്ടെന്നു തീ ആളിപ്പടരുകയായിരുന്നു. തൃക്കാക്കര, പട്ടിമറ്റം, ഗാന്ധിനഗർ, മട്ടാഞ്ചേരി, കളമശേരി, ക്ലബ് റോഡ്, ആലുവ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്നായി നൂറിലധികം ജീവനക്കാർ ഏറെ നേരം പണിപ്പെട്ടാണു തീയണച്ചത്. റീജനൽ ഫയർ ഓഫിസർ കെ.കെ.ഷിജു, ജില്ലാ ഫയർ ഓഫിസർ എ.എസ്.ജോജി എന്നിവർ നേതൃത്വം നൽകി. വൻ തോതിൽ […]Read More

കാറിൽ കുടുങ്ങിയ കുഞ്ഞിനെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ രക്ഷിച്ചു

മൂവാറ്റുപുഴയിൽ കാറിൽ കുടുങ്ങിയ കുഞ്ഞിനെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ രക്ഷിച്ചു. ഇന്നലെ രാവിലെ മൂവാറ്റുപുഴ പിഒ ജംക്‌ഷനു സമീപമുള്ള ഹോട്ടലിനു മുന്നിലാണ് സംഭവം.  കുഞ്ഞിനെ കാറിൽ കിടത്തി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ കുടുംബാംഗങ്ങൾ തിരികെ എത്തിയപ്പോൾ കാർ തുറക്കാൻ കഴിയാതിരുന്നതോടെയാണു കുഞ്ഞ് കാറിനുള്ളിൽ കുടുങ്ങിയത്. കാഞ്ഞിരപ്പിള്ളിയിൽ നിന്നു പെരുമ്പാവൂർ ഭാഗത്തേക്കു പോകുകയായിരുന്ന കുടുംബത്തിലെ 1 വയസ്സുള്ള കുഞ്ഞാണ് കാറിൽ കുടുങ്ങിയത്. കാറിന്റെ ഡോർ തുറക്കാൻ ഏറെ നേരം ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ നാട്ടുകാർ വിവരം അറിയിച്ചതിനെ […]Read More