നഗരസഭ ഏറ്റെടുത്ത കെട്ടിടത്തിലെ കടയ്ക്ക് തീപിടിച്ചു

കൊച്ചി നഗരസഭ ഏറ്റെടുത്ത് പൂട്ടി സീൽ ചെയ്ത കെട്ടിടത്തിലെ ഫർണിച്ചർ കടയ്ക്ക് തീപിടിച്ച് ഫർണിച്ചർ കത്തിനശിച്ചു. ഫോർട്ടുകൊച്ചിയിലെ ലോറൻസ് ഏജൻസീസ് എന്ന കടയാണ് നശിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഫോർട്ടുകൊച്ചി കോക്കേഴ്‌സ് തിയേറ്ററിനോട് ചേർന്ന കടയാണിത്. കോർപ്പറേഷന്റെ ഭൂമിയിലുണ്ടായിരുന്ന തിയേറ്റർ മൂന്നുവർഷം മുമ്പ് മേയറുടെ നേതൃത്വത്തിൽ പൂട്ടിച്ചിരുന്നു. ആ സമയത്തുതന്നെ ഫർണിച്ചർ കട പ്രവർത്തിച്ചിരുന്ന കെട്ടിടവും പൂട്ടി സീൽചെയ്തു. കട കുറച്ചുകാലമായി അടഞ്ഞുകിടക്കുകയാണ്. കടയിലുള്ള ഫർണിച്ചർ തിരിച്ചുനൽകണമെന്ന് കടയുടമ ആവശ്യപ്പെട്ടുവെങ്കിലും അത് പിന്നീട് നൽകാമെന്നാണ് നഗരസഭാ അധികൃതർ […]Read More

സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം ഗോഡൗണിൽ തീപിടിത്തം

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം പേപ്പർ, ഓഫിസ് സ്റ്റേഷനറി വിതരണ കമ്പനിയുടെ ഗോഡൗണിൽ തീപിടിത്തം. കാരിക്കാമുറി മൊണാസ്ട്രി റോഡ് ചൂരേപ്പറമ്പിൽ ലെയ്‌നിലുള്ള എ3 അസോഷ്യേറ്റ്സ് എന്ന സ്ഥാപനത്തിന്റെ രണ്ടാം നിലയിലെ ഗോഡൗണിലാണു ഇന്നലെ രാവിലെ 11.30നു തീപിടിത്തമുണ്ടായത്. 9 അഗ്നിരക്ഷാ വാഹനങ്ങളെത്തി ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണു തീയണച്ചത്.ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നു കരുതുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താൽക്കാലികമായി നിർമിച്ച ഗോഡൗണിലാണു തീപിടിച്ചത്.  പേപ്പർ, പേന, മഷി തുടങ്ങിയ സ്റ്റേഷനറി സാധനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. പെട്ടെന്ന് […]Read More

പോലീസ് സ്റ്റേഷൻ പരിസരത്ത് തീപിടിത്തം, ലേലം ചെയ്യാനിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു

കളമശ്ശേരി പോലീസ് സ്റ്റേഷൻ പരിസരത്ത് പുല്ലിന് തീപിടിച്ച് സമീപത്തുകിടന്നിരുന്ന പഴയ വാഹനങ്ങൾ കത്തി നശിച്ചു. കണ്ടം ചെയ്ത രണ്ടു കാറുകളും മൂന്ന് ഓട്ടോറിക്ഷകളും 17 ഇരുചക്ര വാഹനങ്ങളുമാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതര മണിയോടെയാണ് തീപിടിത്തം. പോലീസ് സ്റ്റേഷന് പുറകുവശത്തെ ഉയർന്ന പ്രദേശത്താണ് പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ കിടന്നിരുന്നത്. സമീപത്തെ ചവറുകൾ കൂട്ടിയിട്ട് കത്തിച്ചതിൽ നിന്നും തീപ്പൊരി പറന്നാണ് വാഹനങ്ങൾക്ക് തീപിടിച്ചതെന്നാണ് കരുതുന്നതെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഏലൂർ അഗ്നിരക്ഷാ നിലയത്തിലെ രണ്ടു യൂണിറ്റ് എത്തിയാണ് […]Read More

ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിൽ തീപിടിത്തം

ബ്രഹ്മപുരത്തു പ്ലാസ്റ്റിക് മാലിന്യത്തിനു വീണ്ടും തീപിടിച്ചു. ഖരമാലിന്യ പ്ലാന്റിനു സമീപം ഏക്കർ കണക്കിനു ഭാഗത്തെ പ്ലാസ്റ്റിക് മാലിന്യത്തിനാണ് ഇന്നലെ വൈകിട്ടു മൂന്നിനു തീപടർന്നത്. ശക്തമായ കാറ്റു വീശിയതിനാൽ പെട്ടെന്നു തീ ആളിപ്പടരുകയായിരുന്നു. തൃക്കാക്കര, പട്ടിമറ്റം, ഗാന്ധിനഗർ, മട്ടാഞ്ചേരി, കളമശേരി, ക്ലബ് റോഡ്, ആലുവ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്നായി നൂറിലധികം ജീവനക്കാർ ഏറെ നേരം പണിപ്പെട്ടാണു തീയണച്ചത്. റീജനൽ ഫയർ ഓഫിസർ കെ.കെ.ഷിജു, ജില്ലാ ഫയർ ഓഫിസർ എ.എസ്.ജോജി എന്നിവർ നേതൃത്വം നൽകി. വൻ തോതിൽ […]Read More