യുകെയില്‍നിന്നുള്ള വിമാന സർവീസുകൾ ഡിസംബര്‍ 31 വരെ നിര്‍ത്തിവച്ചു

യുകെയില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചൊവ്വാഴ്ച അര്‍ദ്ധ രാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് വിലക്ക്. ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ചൊവ്വാഴ്ച അര്‍ദ്ധ രാത്രിക്ക് മുൻപായി യുകെയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിലെത്തുമ്പോള്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. Read More

ആഭ്യന്തര വിമാന സർവീസുകൾ വീണ്ടും തുടങ്ങി

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിലെ ആശങ്കകള്‍ക്കിടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ കേന്ദ്രസർക്കാർ പുനഃരാരംഭിച്ചു. 33 ശതമാനം സര്‍വീസുകള്‍ക്കാണ് വ്യോമയാനമന്ത്രാലയം അനുമതി നല്‍കിയത്. കേരളത്തില്‍ ഇന്ന് 24 സര്‍വീസുകളുണ്ട്. വിമാന സര്‍വീസ് തുടങ്ങുന്നതിനോട് മഹാരാഷ്ട്ര, ബംഗാള്‍, ഛത്തീസ്ഗഡ്, തമിഴ്നാട് സര്‍ക്കാരുകള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. വ്യോമയാനമന്ത്രാലയം 33 സര്‍വീസ് നിര്‍ദേശിച്ചെങ്കിലും 25 സര്‍വീസ് തുടങ്ങാനേ മഹാരാഷ്ട്ര സമ്മതിച്ചുള്ളു. ഉംപുന്‍ ചുഴലിക്കാറ്റുണ്ടാക്കിയ നാശം കാരണം വ്യാഴാഴ്ച മുതലേ ബംഗാളില്‍ നിന്ന് വിമാനമുണ്ടാകൂ. യാത്രാദൈര്‍ഘ്യം കണക്കിലെടുത്ത് ഏഴ് മേഖലകളാക്കി തിരിച്ചാണ് […]Read More

ഈ മാസം 25 മുതൽ ഘട്ടംഘട്ടമായി ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കും

രാജ്യത്ത് ഈ മാസം 25 മുതൽ ഘട്ടംഘട്ടമായി ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. കോവിഡ് മുക്തമായ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തിൽ സർവീസ്. സർവീസ് ആരംഭിക്കുന്നതിനു തയാറാകാൻ വിമാന കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും മന്ത്രാലയം നിർദേശം നൽകി. 2 മാസത്തിനു ശേഷമാണു രാജ്യത്ത് വിമാന യാത്ര പുനരാരംഭിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ മാർച്ച് 24നാണു സർവീസുകൾ നിർത്തിവച്ചത്. വിദേശ സർവീസുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. വ്യോമഗതാഗതം പുനരാരംഭിക്കുമ്പോൾ കമ്പനികൾ ടിക്കറ്റ് നിരക്ക് ഗണ്യമായി ഉയർത്തുന്നതു തടയാനുള്ള […]Read More

കൊച്ചിയിൽ നിന്ന് ഇന്നും നാളെയും വിമാനങ്ങൾ

ഇന്നും നാളെയും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പുറപ്പെടുന്ന പ്രത്യേക വിമാനങ്ങളിൽ യാത്രക്കാരെ അയയ്ക്കുന്നതു കർശന ആരോഗ്യസുരക്ഷാ നടപടികളോടെ. ഇന്ന് ഒമാൻ എയർ മസ്കത്തിലേക്കും നാളെ എയർഇന്ത്യ ഫ്രാൻസിലേക്കുമാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്.   ഇന്നത്തെ ഒമാൻ എയർ വിമാനത്തിൽ കൊച്ചിയിൽ നിന്ന് 53 ഒമാൻ സ്വദേശികളാണു പുറപ്പെടുക. ഉച്ചയ്ക്ക് 2ന് മസ്കത്തിൽ നിന്നെത്തുന്ന വിമാനം 2.50ന് ഇവിടെ നിന്ന് പുറപ്പെട്ട് ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും കുടുങ്ങിയ ഒമാനികളുമായി വൈകിട്ടോടെ മസ്കത്തിലേക്കു പുറപ്പെടും. നാളെ എയർഇന്ത്യ വിമാനം ഇന്ത്യയിൽ […]Read More

ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവെക്കും

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവെക്കുന്നു. ചൊവ്വാഴ്ച (മാര്‍ച്ച് 24) അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവെക്കും. എന്നുവരെയാണ് നിയന്ത്രണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല വിമാനങ്ങള്‍ ചൊവ്വാഴ്ച രാത്രി 11. 59 നു മുമ്പ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുന്ന വിധത്തില്‍ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നേരത്തെതന്നെ നിര്‍ത്തിവച്ചിരുന്നു. പിന്നാലെയാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കും നിയന്ത്രണം വരുന്നത്. ആഭ്യന്തര വിമാനങ്ങള്‍ ഡല്‍ഹിയില്‍ ഇറങ്ങാന്‍ […]Read More