മധ്യ, തെക്കൻ ജില്ലകളിൽ ഇന്നും പെരുമഴ കിട്ടും

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ നീണ്ടുനില്‍ക്കുമെന്ന സൂചന നല്‍കി ആന്ധ്ര – ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് വഴിയൊരുക്കുന്നതാണ് പുതിയ സാഹചര്യം.  ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ വളരെയേറെ ജാഗ്രത പാലിക്കണമെന്നാണു കാലാവസ്ഥാ കേന്ദ്രങ്ങളുടെ നിർദേശം. സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കുള്ള സാധ്യതയും ഉണ്ട്. മലയോരങ്ങളിലും പുഴകളുടെ തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം.  സംസ്ഥാനത്ത് ഞായറാഴ്ചയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഒറ്റപ്പെട്ട തീവ്രമഴയ്ക്കും സാധ്യതയുണ്ട്. മധ്യകേരളത്തിലും […]Read More

കേരളം ഉൾപ്പെടെ ആറിടത്ത് പ്രളയ മുന്നറിയിപ്പ്

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മിഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മിഷന്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ ഫ്ലഡ് അഡ്വൈസറിയിൽ‌ പറയുന്നു. കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കാണു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാലു ദിവസം കൂടി മഴ തുടരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കേരളത്തില്‍ പെരിയാര്‍ തടത്തില്‍ ശക്തമായി മഴ ലഭിക്കും. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് […]Read More

കൊച്ചി നഗരം വെള്ളക്കെട്ടിലായി

ഒറ്റ രാത്രി മഴ നിന്നു പെയ്തതോടെ കൊച്ചി നഗരം വെള്ളക്കെട്ടിലായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറി. നഗരത്തിൽ പനമ്പള്ളിനഗർ റോഡിൽ വെള്ളം നിറഞ്ഞൊഴുകുകയാണ്. എംജി റോഡിലും സൗത്ത് കടവന്ത്രയിലും കെഎസ്ആർടിസി സ്റ്റാൻഡിലും വെള്ളം കയറി. നഗരത്തിനു പുറത്ത് പേട്ട ജംക്‌ഷൻ, തോപ്പുംപടി, കുണ്ടന്നൂർ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. പള്ളുരുത്തിയിൽ ചില പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. ഇന്നലെ രാത്രി പത്തുമണിയോടെ തുടങ്ങിയ മഴ ഇപ്പോഴും തോരാതെ നിന്നു പെയ്യുകയാണ്. ഇരുചക്ര വാഹനങ്ങളിൽ രാവിലെ ഓഫിസുകളിലേക്കും […]Read More

ചെല്ലാനത്ത് വലിയ കടൽക്ഷോഭം

തീരത്ത് പരക്കെ നാശമുണ്ടാക്കിയും തീരദേശവാസികളെ ദുരിതത്തിലാക്കിയും രണ്ടു ദിവസമായി ചെല്ലാനത്ത് കടൽക്ഷോഭം തുടരുകയാണ്. ഈ സീസണിലെ ഏറ്റവും വലിയ കടൽക്ഷോഭമാണ് അനുഭവപ്പെട്ടത്. കടൽഭിത്തി തകർന്ന പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന മണൽ നിറച്ച ജിയോ ബാഗുകളെല്ലാം തന്നെ കടലെടുത്തു. കടൽവെള്ളം വീടുകളിലേക്ക് ഇരച്ചു കയറുകയാണ്. ബസാർ, മറുവക്കാട്, കമ്പനിപ്പടി, മാലാഖപ്പടി, കണ്ടക്കടവ്, കണ്ണമാലി, ചെറിയകടവ് എന്നിവിടങ്ങളിൽ സ്ഥിതി ദയനീയം. നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി. വീടിനകം ചെളിയും മാലിന്യവും നിറഞ്ഞ നിലയിലാണ്. പഞ്ചായത്തിൽ കോവിഡ് പടർന്നുപിടിക്കുന്നതിനാൽ പലരും വീടുവിട്ടിറങ്ങാൻ തയാറല്ല. വീടുകളുടെ ടെറസിനു […]Read More