ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിന് ഈ മാസമാദ്യം ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹം രണ്ടാഴ്ച മുൻപാണ് ആശുപത്രി വിട്ടത്.  ഇന്ത്യൻ സമയം ഇന്നലെ രാത്രി 10 മണിയോടെയാണ് ലോകത്തെ ഞെട്ടിച്ച വാർത്ത പുറത്തുവന്നത്. ഒക്ടോബർ 30ന് അറുപതാം പിറന്നാൾ ആഘോഷിച്ച് 26 ദിവസം പിന്നിടുമ്പോഴാണ് അന്ത്യം. വിഷാദരോഗമെന്നു കരുതിയാണ് മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും പിന്നീടു തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ലഹരിയിൽനിന്നുളള […]Read More