നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം, നാലു പേർ അറസ്റ്റിൽ

ചലച്ചിത്രതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച നാല് പേർ പിടിയിൽ. തൃശൂർ സ്വദേശികളെ കൊച്ചി മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഷംനയുടെ മാതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഒരു ലക്ഷം രൂപ ചോദിച്ചു. തന്നില്ലെങ്കിൽ കരിയർ ഇല്ലാതാക്കുമെന്ന് പറഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. വിവാഹാലോചനയുമായി വന്നവരാണ് തട്ടിപ്പു നടത്തിയതെന്ന് ഷംന പറഞ്ഞു. വിവാലോചനയുമായി വന്നവർ ഒരാഴ്ച കൊണ്ട് വീട്ടുകാരുമായി അടുത്തു. കോവിഡ് കാലമായതിനാൽ നേരിട്ടു പോയി […]Read More

വീട്ടിലിരുന്ന് പണമുണ്ടാക്കാമെന്ന വാഗ്ദാനവുമായി തട്ടിപ്പ്

അടച്ചിടൽ കാലത്ത് വീട്ടിലിരുന്ന് കോടികൾ സമ്പാദിക്കാമെന്ന വാഗ്ദാനവുമായി മണിച്ചെയിൻ തട്ടിപ്പുകാർ രംഗത്ത്. ‘ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിക്കുന്നതിനാൽ മറ്റൊരു ജോലിക്കും പോകാൻ കഴിയില്ല. എന്നാൽ, ഈ സമയം ഞങ്ങളുടെ ബിസിനസിൽ ചേർന്നാൽ പണം സമ്പാദിക്കാം’- തട്ടിപ്പുകാരുടെ വാഗ്ദാനം ഇങ്ങനെ. സാങ്കൽപ്പികമായുള്ള എന്തെങ്കിലും പാക്കേജ് വാങ്ങുന്നതിലൂടെയാണ് ബിസിനസിൽ പങ്കാളിയാകേണ്ടത്. ശേഷം മൾട്ടി ലെവൽ മാർക്കറ്റിങ് പോലെ മറ്റു രണ്ടുപേരെ ചേർക്കണം. സാമൂഹികമാധ്യമങ്ങൾ വഴിയാണ് പ്രചാരണം നടത്തുന്നത്. മണിച്ചെയിൻ രാജ്യത്ത് നിയമവിരുദ്ധമാണ്. എന്നാൽ, മൾട്ടി ലെവൽ മാർക്കറ്റിങ് കർശന മാർഗനിർദേശങ്ങൾ […]Read More

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ വെട്ടിപ്പ്; കലക്ടറേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പു കേസിൽ കലക്ടറേറ്റിലെ സസ്പെൻഷനിലായ സെക്ഷൻ ക്ലാർക്ക് മാവേലിപുരം സ്വദേശി വിഷ്ണു പ്രസാദ് അറസ്റ്റിൽ. അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ഇന്നലെ  രാവിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായ വിഷ്ണുവിനെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. വിഷ്ണു കുറ്റം സമ്മതിച്ചതായാണ് സൂചന. കൂട്ടുപ്രതി സിപിഎം സസ്പെൻഡ് ചെയ്ത തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം.എം.അൻവർ ഒളിവിലാണ്. ഇയാളെ സഹായിച്ച ആളെയും തിരയുന്നുണ്ട്. ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിഷ്ണുവിനെ […]Read More

സോഫ്‌റ്റ്‌വേർ ഹാക്ക് ചെയ്ത്‌ വിമാന ടിക്കറ്റ് വില്പന, യുവാവ് പിടിയിൽ

കാക്കനാട് എയർലൈൻ ടിക്കറ്റ് കമ്പനിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു വിമാന ടിക്കറ്റ് വിൽപനയിലൂടെ 25 ലക്ഷം രൂപയോളം തട്ടിയ കേസിൽ കൊൽക്കത്ത ശ്യാം ബസാർ സ്വദേശി ഷിതിജ് ഷായെ (ഹണി 19) പൊലീസ് അറസ്റ്റ് ചെയ്തു. കിൻഫ്ര വ്യവസായ പാർക്കിലെ സ്ഥാപനം വഴി സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്ത എയർലൈൻ ടിക്കറ്റ് കമ്പനിയുടെ വെബ്സൈറ്റാണ് ഇയാൾ ഹാക്ക് ചെയ്തത്. 25 ലക്ഷം രൂപയുടെ ടിക്കറ്റ് ഓൺലൈനിലൂടെ തട്ടിയെടുത്തെന്ന കേസിൽ ഇൻഫോപാർക്ക് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഈ ടിക്കറ്റുകൾ […]Read More

ലീന മരിയ പോൾ അന്വേഷണ സംഘത്തെ വെട്ടിച്ചു കടന്നു.

സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞു ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവിൽ നിന്നു പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി ലീന മരിയ പോൾ അന്വേഷണ സംഘത്തെ വെട്ടിച്ചു കടന്നു. കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടു ലീനയുടെ കൊച്ചിയിലെ ബ്യൂട്ടി സലൂണിലും ചെന്നൈയിലെ വീട്ടിലും സിബിഐ നോട്ടിസ് പതിച്ചിരുന്നു. ഹാജരാകാത്തതിനെ തുടർന്നു ലീനയ്ക്കെതിരെ സിബിഐ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ലീനയുടെ ചിത്രങ്ങൾ സഹിതം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സിബിഐയുടെ ഈ നീക്കത്തിനു മുൻപുതന്നെ ലീന […]Read More

വിനോദയാത്ര വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ പ്രതി പിടിയിൽ

ലക്ഷദ്വീപിലേക്ക് വിനോദയാത്ര വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ പ്രതി പിടിയിൽ. കറുകപ്പള്ളിയിൽ വാടകയ്ക്കു താമസിക്കുന്ന ലക്ഷദ്വീപ് അഗത്തി സ്വദേശി ചെറുകയിൽ വീട്ടിൽ അബ്ദുൽ സലാമിനെ (45) ആണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ലക്ഷദ്വീപ് ടൂർ നടത്തുന്നതിനുള്ള അംഗീകൃത ടൂർ ഓപ്പറേറ്ററാണെന്നു വെബ്സൈറ്റിലൂടെ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. തട്ടിപ്പിന് ഇരയായ വടക്കേ ഇന്ത്യയിൽ നിന്നുള്ള 5 പട്ടാള ഉദ്യോഗസ്ഥർ നൽകിയ പരാതിയിലാണ് അറസ്റ്റ്. ലക്ഷദ്വീപ് ടൂറിനുള്ള പണം ഈടാക്കിയ ശേഷം ടിക്കറ്റ് കൊച്ചിയിൽ എത്തുമ്പോൾ നൽകാമെന്നാണു പറഞ്ഞിരുന്നത്. […]Read More