കാക്കനാട് പടമുകൾ ഗവ. യുപി സ്കൂളിനു സമീപം വടക്കേ മാളിയേക്കൽ എം.എൻ. ആനന്ദന്റെ വീട്ടിലെ ഗ്യാസ് സ്റ്റൗ ഇന്നലെ ജ്വലിച്ചതു പുതിയൊരു ചരിത്രത്തിലേക്ക്. തൃക്കാക്കര നഗരസഭാ പരിധിയിൽ പൈപ്പ് വഴി പാചകവാതകം എത്തിയ ആദ്യ വീടെന്നതു മാളിയേക്കൽ വീടിന്റെ സവിശേഷതയായി. അസിസ്റ്റന്റ് കലക്ടർ എം.എസ്. മാധവിക്കുട്ടിയും ഗൃഹനാഥ കെ.പി. പത്മാവതിയും ചേർന്നു ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോൾ സാക്ഷ്യം വഹിക്കാൻ ജനപ്രതിനിധികളും അയൽക്കാരും ചുറ്റും കൂടി. കളമശേരിയിലാണ് ഇതിനു മുൻപു പൈപ്പ് വഴി വീടുകളിലേക്കു പാചക വാതകം നൽകിത്തുടങ്ങിയത്. […]Read More