കലൂർ മാർക്കറ്റ് കെട്ടിടം പത്ത് വർഷത്തിലേറെയായി വെറുതേ കിടക്കുന്നു?

ജി.സി.ഡി.എ.യുടെ ഉടമസ്ഥതയിലുള്ള വിശാലമായ കലൂർ മാർക്കറ്റ് കെട്ടിടം പത്ത് വർഷത്തിലേറെയായി വെറുതേ കിടക്കുന്നു. എന്തുകൊണ്ട് കെട്ടിടം വെറുതേ കിടക്കുന്നു എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർക്ക് വ്യക്തമായ ഉത്തരമില്ല. 2001-ൽ ജി.സി.ഡി.എ. മണപ്പാട്ടിപ്പറമ്പിലാണ് കെട്ടിടം നിർമിച്ചത്. 40,000 ചതുരശ്രയടി വലിപ്പമുള്ള കലൂർ മാർക്കറ്റ് കെട്ടിടത്തിൽ 77 കടമുറികളുണ്ട്. പ്രയോജനപ്പെടുത്തിയാൽ ഏറെ ഉപകാരപ്പെടുന്ന ഈ കെട്ടിടത്തിലിപ്പോൾ ഉള്ളത് ഏതാനും കശാപ്പുശാലകൾ മാത്രം. നിർമിച്ച് ഏറെ വൈകാതെ കെ.എച്ച്. ലത്തീഫ് എന്നയാൾക്ക് സൂപ്പർമാർക്കറ്റ് തുടങ്ങാൻ കെട്ടിടം വാടകയ്ക്ക് നൽകിയിരുന്നു. കെട്ടിടത്തിന്റെ രൂപം മാറ്റാൻ […]Read More