ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തു

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തതോടെ സ്വർണക്കടത്തു കേസും കേരളത്തിലെ ലഹരിമരുന്ന് ഇടപാടുകളും വഴിത്തിരിവിൽ. ബിനീഷിനെ കുരുക്കിയത് ബെംഗളൂരുവിൽ അറസ്റ്റിലായ ലഹരിമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപിന്റെ മൊഴിയാണ്. ബെംഗളൂരുവില്‍ അനൂപിന്റെ റസ്റ്ററന്റില്‍ ബിനീഷ് പണം നിക്ഷേപിച്ചെന്നായിരുന്നു മൊഴി. 50 ലക്ഷം മുടക്കിയെന്ന് അനൂപ് പറഞ്ഞു. നയതന്ത്ര പാഴ്സലിൽ കടത്തിയ സ്വർണം പിടികൂടിയതോടെ ആരംഭിച്ച അന്വേഷണം നീണ്ടത് െബംഗളൂരുവിലെ ലഹരി ഇടപാടുകളിലേക്കായിരുന്നു. ബെംഗളൂരുവിൽ അറസ്റ്റിലായ […]Read More

എം.ശിവശങ്കറിനെ എൻഫോഴ്സമെന്റ് കസ്റ്റഡിയിലെടുത്തു

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സമെന്റ് കസ്റ്റഡിയിലെടുത്തു. വഞ്ചിയൂരുള്ള ആയുർവേദ കേന്ദ്രത്തിലെത്തിയാണ് എൻഫോഴ്‌സ്‌മെന്റ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ഇഡിയും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസുകളിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഇഡി കസ്റ്റഡിയിലെടുത്ത്. ജാമ്യാപേക്ഷ തള്ളി മിനിറ്റുകൾക്കകം ഇഡി ശിവശങ്കറെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി. കൊച്ചിയിലേക്കാണ് കൊണ്ടുപോകുന്നതെന്നാണ് സൂചന. ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നുവെന്ന് അറിയിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. ശിവശങ്കർ തന്നെയാകാം സ്വർണക്കടത്ത് ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഏജൻസികൾ കോടതിയെ ബോധിപ്പിച്ചു. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ല. അന്വേഷണവുമായി […]Read More

സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എൻഐഎ കസ്റ്റഡിയിൽ എടുത്ത സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരിൽനിന്ന് പാസ്പോർട്ടും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു. എൻഐഎ സംഘം  വാളയാർ ചെക്പേ‍ാസ്റ്റ് കടന്നു. ഉച്ചയോടെ കെ‍ാച്ചിയിലെത്തും. പാലക്കാട് കഴിഞ്ഞപ്പോൾ പ്രതികളുടെ വാഹനത്തിന്റെ ടയർ പഞ്ചറായത് കുറച്ചുനേരത്തേക്ക് ആശങ്കയുണ്ടാക്കി.  ഇന്നലെ ഉച്ചയേ‍ാടെയാണ് ബെംഗളൂരുവിലുള്ള സ്വപ്നയുടെയും സന്ദീപിന്റെയും താമസ സ്ഥലത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് കൃത്യമായ വിവരം ലഭിച്ചത്. തുടർന്ന് സുരക്ഷ ഏർപ്പെടുത്തി. വൈകിട്ട് ഏഴോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് […]Read More

സ്വർണ്ണക്കടത്ത് കേസിൽ മുൻകൂർ ജാമ്യം തേടി സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ

തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയയായ സ്വപ്‌ന സുരേഷ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. അഭിഭാഷകൻ രാഗേഷ് കുമാർ വഴിയാണ് സ്വപ്‌ന മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ ഉച്ചതിരിഞ്ഞാണ് അഭിഭാഷകൻ വഴി സ്വപ്‌ന ജാമ്യാപേക്ഷ നൽകിയത്. കേസിൽ സ്വപ്‌നയ്ക്ക് പങ്കുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ സ്വപ്‌ന സുരേഷ് ഒളിവിലാണ്. ഇവർ തമിഴ്‌നാട്ടിലാണെന്നാണ് സൂചന. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. സ്വപ്‌നയുടെ സുഹൃത്തായ സന്ദീപ് നായർക്ക് വേണ്ടിയും […]Read More

നെടുമ്പാശേരിയിൽ സ്വർണം പിടികൂടി

നെടുമ്പാശേരി വഴി കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് വിഭാഗം പിടികൂടി. കാർഗോ വഴിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അതിവിദഗ്ദ്ധമായി ഒളിപ്പിച്ച സ്വർണ്ണം സൂക്ഷ്മ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. വേദന സംഹാരിയായ ബാമുകളുടെ അടപ്പിനുള്ളിലും, ചുരിദാറിനുള്ളിലും ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. വൃത്താകൃതിയിൽ പരത്തിയെടുത്താണ് ബാമുകളുടെ അടപ്പിനുള്ളിൽ ഒളിപ്പിച്ചത്. ദീർഘ ചതുരാകൃതിയിൽ നീളത്തിലായി പരത്തിയെടുത്ത സ്വർണമാണ് ചുരിദാറിനുള്ളിൽ ഒളിപ്പിച്ചത്. അരകിലോയോളം തൂക്കമുണ്ടായിരുന്നു ഈ സ്വർണത്തിന്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.Read More