ലക്ഷക്കണക്കിനു വിദ്യാർഥികളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ വിൽപനയ്ക്ക്

സംസ്ഥാനത്തെ ലക്ഷക്കണക്കിനു ഹയർസെക്കൻഡറി, കോളജ് വിദ്യാർഥികളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ വിൽപനയ്ക്ക്. കോഴ്സ് തിരിച്ചും ജില്ല തിരിച്ചുമൊക്കെ 2 വെബ്സൈറ്റുകളിൽ വിവരങ്ങൾ വിൽപനയ്ക്കു വച്ചതായി എത്തിക്കൽ ഹാക്കർമാരുടെ കൂട്ടായ്മയായ മല്ലു സൈബർ സോൾജ്യേഴ്സ് ആണു കണ്ടെത്തിയത്. ‍വിവരങ്ങൾ ചോർന്നതു സർക്കാരിന്റെയും സർവകലാശാലകളുടെയും വെബ്സൈറ്റുകളിൽ നിന്നാണെന്നു സൂചനയുണ്ട്. ഒരാളെപ്പറ്റിയുള്ള വിവരത്തിന് 10 പൈസ നിരക്കിൽ കേരളത്തിലെ 3.30 ലക്ഷം വിദ്യാർഥികളുടെ വിവരം വിൽക്കാനുണ്ടെന്നാണ് ഒരു വെബ്സൈറ്റിൽ പറയുന്നത്.ഒരാളുടെ വിവരത്തിന് 25 പൈസ നിരക്കിൽ, 1.25 ലക്ഷം ഹയർ സെക്കൻഡറി വിദ്യാർഥികളുടെ […]Read More

കോവിഡ് വിവരങ്ങളറിയാനെന്ന വ്യാജേന ആപ്പുകളും സൈറ്റുകളും

കോവിഡ് 19 പ്രതിരോധത്തിന്റെ പേരിലുള്ള പല ആപ്പുകളും വെബ്സൈറ്റുകളും വ്യാജമാണെന്നും വിവരമോഷണം ലക്ഷ്യമിട്ടുള്ളവയാണെന്നും റിപ്പോർട്ട്. ‌ വിവരസുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന കൊച്ചിയിലെ ടെക്നിസാങ്റ്റ് എന്ന സ്ഥാപനത്തിന്റേതാണു റിപ്പോർട്ട്. കോവിഡ് എങ്ങനെ വ്യാപിക്കുന്നു, വ്യാപിക്കുന്ന സ്ഥലങ്ങൾ‍, ഏറ്റവും പുതിയ കണക്കുകൾ, വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ നൽകാനെന്ന വ്യാജേനെ പുറത്തിറങ്ങിയ ആയിരക്കണക്കിന് ആപ്പുകളിൽ മിക്കതും കംപ്യൂട്ടർ വൈറസുകളാണ്. ഇവ ഡൗൺലോഡ് ചെയ്യുന്ന വ്യക്തികളുടെയും കമ്പനികളുടെയും വിവരങ്ങൾ ചോർത്തി ഇന്റർനെറ്റിലെ അധോലോകമെന്നു വിളിക്കുന്ന ഡാർക്‌വെബ്ബിൽ വിൽപനയ്ക്കു വച്ചിട്ടുണ്ട്. വ്യാജ കോവിഡ് മാസ്കുകളും […]Read More

സോഫ്‌റ്റ്‌വേർ ഹാക്ക് ചെയ്ത്‌ വിമാന ടിക്കറ്റ് വില്പന, യുവാവ് പിടിയിൽ

കാക്കനാട് എയർലൈൻ ടിക്കറ്റ് കമ്പനിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു വിമാന ടിക്കറ്റ് വിൽപനയിലൂടെ 25 ലക്ഷം രൂപയോളം തട്ടിയ കേസിൽ കൊൽക്കത്ത ശ്യാം ബസാർ സ്വദേശി ഷിതിജ് ഷായെ (ഹണി 19) പൊലീസ് അറസ്റ്റ് ചെയ്തു. കിൻഫ്ര വ്യവസായ പാർക്കിലെ സ്ഥാപനം വഴി സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്ത എയർലൈൻ ടിക്കറ്റ് കമ്പനിയുടെ വെബ്സൈറ്റാണ് ഇയാൾ ഹാക്ക് ചെയ്തത്. 25 ലക്ഷം രൂപയുടെ ടിക്കറ്റ് ഓൺലൈനിലൂടെ തട്ടിയെടുത്തെന്ന കേസിൽ ഇൻഫോപാർക്ക് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഈ ടിക്കറ്റുകൾ […]Read More