അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; 14 മുതൽ കേരളത്തിൽ ശക്തമായ മഴ

അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപമെടുക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ 14ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യത. ലക്ഷദ്വീപിനു സമീപം വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമര്‍ദം 16ഓടെ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. മ്യാന്‍മര്‍ നൽകിയ ‘ടൗട്ടെ ‘ Taukte (Tau tae) എന്ന പേരായിരിക്കും ഉപയോഗിക്കുക. കേരളത്തിലും 14 മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും ന്യൂനമര്‍ദ രൂപീകരണ ഘട്ടത്തില്‍ ശക്തമായ കടലാക്രമണവും തീരപ്രദേശങ്ങളില്‍ […]Read More

ബുറേവി ചുഴലിക്കാറ്റ് വരുന്നു, അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത, മുന്നറിയിപ്പ്

തമിഴ്നാട് തീരത്തെത്തുന്ന ബുറേവി ചുഴലിക്കാറ്റിനത്തുടർന്ന് ഡിസംബർ രണ്ടിന് വൈകിട്ടോടെയും മൂന്നിനും സംസ്ഥാനത്തെ നാല് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച കന്യാകുമാരി തീരം തൊടുന്ന ചുഴലിക്കാറ്റിനെത്തുടർന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലർട്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ന്യൂനമർദ്ദം ഇപ്പോൾ ശ്രിലങ്കൻ തീരത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കന്യാകുമാരിക്ക് ആയിരം കിലോമീറ്റർ അകലെയാണ് നിലവിൽ സ്ഥാനം. ഇത് തമിഴ്നാട് തീരത്തേക്ക് എത്തുമെന്നതാണ് കേരളത്തിന് ആശങ്കയാകുന്നത്. തീരമേഖലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ […]Read More

സംസ്ഥാനത്ത് വരുന്ന അ‍ഞ്ചു ദിവസം അതിശക്തമായ മഴയും കാറ്റിനും സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. വരുന്ന അ‍ഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണമാകുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പുണ്ട്.  ബുധനാഴ്ചവരെ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദം മഴ കനക്കാന്‍ ഇടയാക്കും. ഇടുക്കി, കോട്ടയം ജില്ലകളില്‍ ഒറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറഞ്ച് അലര്‍ട്ടും […]Read More

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ വീണ്ടും അതിശക്തമായ മഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തില്‍ വീണ്ടും ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ആന്ധ്രാ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാളെ ന്യൂനമര്‍ദ്ദം ആന്ധ്രാതീരം തൊടും. ഒഡീഷ, ആന്ധ്രയുടെ തീരം എന്നിവിടങ്ങളില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തുടര്‍ന്ന് തെലങ്കാനയിലൂടെ ഗുജറാത്തിലേക്ക് കടക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി ഈ സംസ്ഥാനങ്ങളിലും വരും […]Read More

മധ്യ, തെക്കൻ ജില്ലകളിൽ ഇന്നും പെരുമഴ കിട്ടും

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ നീണ്ടുനില്‍ക്കുമെന്ന സൂചന നല്‍കി ആന്ധ്ര – ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് വഴിയൊരുക്കുന്നതാണ് പുതിയ സാഹചര്യം.  ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ വളരെയേറെ ജാഗ്രത പാലിക്കണമെന്നാണു കാലാവസ്ഥാ കേന്ദ്രങ്ങളുടെ നിർദേശം. സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കുള്ള സാധ്യതയും ഉണ്ട്. മലയോരങ്ങളിലും പുഴകളുടെ തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം.  സംസ്ഥാനത്ത് ഞായറാഴ്ചയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഒറ്റപ്പെട്ട തീവ്രമഴയ്ക്കും സാധ്യതയുണ്ട്. മധ്യകേരളത്തിലും […]Read More

കേരളം ഉൾപ്പെടെ ആറിടത്ത് പ്രളയ മുന്നറിയിപ്പ്

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മിഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മിഷന്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ ഫ്ലഡ് അഡ്വൈസറിയിൽ‌ പറയുന്നു. കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കാണു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാലു ദിവസം കൂടി മഴ തുടരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കേരളത്തില്‍ പെരിയാര്‍ തടത്തില്‍ ശക്തമായി മഴ ലഭിക്കും. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് […]Read More

കൊച്ചി നഗരം വെള്ളക്കെട്ടിലായി

ഒറ്റ രാത്രി മഴ നിന്നു പെയ്തതോടെ കൊച്ചി നഗരം വെള്ളക്കെട്ടിലായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറി. നഗരത്തിൽ പനമ്പള്ളിനഗർ റോഡിൽ വെള്ളം നിറഞ്ഞൊഴുകുകയാണ്. എംജി റോഡിലും സൗത്ത് കടവന്ത്രയിലും കെഎസ്ആർടിസി സ്റ്റാൻഡിലും വെള്ളം കയറി. നഗരത്തിനു പുറത്ത് പേട്ട ജംക്‌ഷൻ, തോപ്പുംപടി, കുണ്ടന്നൂർ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. പള്ളുരുത്തിയിൽ ചില പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. ഇന്നലെ രാത്രി പത്തുമണിയോടെ തുടങ്ങിയ മഴ ഇപ്പോഴും തോരാതെ നിന്നു പെയ്യുകയാണ്. ഇരുചക്ര വാഹനങ്ങളിൽ രാവിലെ ഓഫിസുകളിലേക്കും […]Read More

കേരളത്തിലെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ കാലവർഷം സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ തിരുവനന്തപുരം, പാലക്കാട് ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടുണ്ട്. ശനിയാഴ്ച്ച അഞ്ച് ജില്ലകളിലും ഞായറാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം […]Read More

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, 13 ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ രുപം കൊണ്ട ഉംപുൻ സൂപ്പർ സൈക്ലോണിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് തിരുവനന്തപുരം ഒഴികെ മറ്റു 13 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ബുധനാഴ്ച കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,എറണാകുളം ,ഇടുക്കി ,തൃശ്ശൂർ ,കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്,കണ്ണൂർ, കാസർകോഡ് […]Read More