ഇരുചക്ര വാഹന യാത്രികരെ ആകർഷിക്കാൻ ഇതര സംസഥാനങ്ങളിൽനിന്നുള്ള നിലവാരം കുറഞ്ഞ ഹെൽമറ്റുകളുമായി വഴിയോര കച്ചവടക്കാർ. ഐഎസ്ഐ അംഗീകൃത ഹെൽമറ്റിന്റെ മൂന്നിലൊന്നു വിലയ്ക്കാണ് ഇവയുടെ വിൽപന. വില പേശിയാൽ വീണ്ടും കുറയുമെന്നതിനാൽ വൻ കച്ചവടമാണു നടക്കുന്നത്. ഇരുചക്ര വാഹനക്കാർക്ക് ഒരു സുരക്ഷയും നൽകാത്ത ഈ ഹെൽമറ്റുകൾ വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. വഴിയോര ഹെൽമറ്റ് വ്യാപാരികളുടെ വിവരങ്ങൾ ശേഖരിച്ചു ലീഗൽ മെട്രോളജി വകുപ്പിനു കൈമാറാനാണു തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ വഴിയോരത്തു കണ്ട ഹെൽമറ്റ് […]Read More
തലയിലിരിക്കുന്ന ഹെൽമറ്റിനുള്ളിൽ വിഷപ്പാമ്പുണ്ടെന്നറിയാതെ അധ്യാപകൻ ബൈക്ക് ഓടിച്ചത് 11 കിലോമീറ്ററോളം. തൃപ്പൂണിത്തുറ കണ്ടനാട് സെന്റ് മേരീസ് ഹൈസ്കൂളിലെ അധ്യാപകൻ രഞ്ജിത്താണ് വിഷപ്പാമ്പ് കയറിക്കൂടിയതറിയാതെ ഹെൽമറ്റും ധരിച്ച് പതിനൊന്ന് കിലോമീറ്ററോളം ദൂരം ബൈക്കോടിച്ചത്. പിന്നീട് പാമ്പിനെ കണ്ടെത്തിയപ്പോൾ അത് ഹെൽമറ്റിനുള്ളിലിരുന്നുതന്നെ ചതഞ്ഞ് ചത്ത നിലയിലായിരുന്നു. കണ്ടനാട് സെയ്ന്റ് മേരീസ് ഹൈസ്കൂളിലെ സംകൃതാധ്യാപകൻ മാമല കക്കാട് വാരിയത്ത് അച്യുതവിഹാറിൽ കെ എ രഞ്ജിത്താണ് ഭാഗ്യംകൊണ്ട് മാത്രം രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് പാമ്പുകയറിയ ഹെൽമറ്റ് ധരിച്ച് രഞ്ജിത്ത് വീട്ടിൽ നിന്നിറങ്ങിയത്. […]Read More