സംസ്ഥാനത്ത് ജൂലൈ 31 വരെ പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും പാടില്ല: ഹൈക്കോടതി

ജൂലൈ 31 വരെ സംസ്ഥാനത്ത് പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും പാടില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജൂലൈ 31 വരെ സംസ്ഥാനത്ത് പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും ഹൈക്കോടതി വിലക്കിയതായി കാണിച്ച് കേസിലെ എതിര്‍കക്ഷികളായ രാഷ്ടീയ പാര്‍ട്ടികള്‍ക്ക് കോടതി നോട്ടീസയച്ചിട്ടുണ്ട്.  നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഉറപ്പാക്കണമെന്നും നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ബാധ്യതയും ഉത്തരവാദിത്തവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് […]Read More

വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഒഴിപ്പിക്കാൻ ബലപ്രയോഗം പാടില്ല

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കാൻ നിയമപ്രകാരം നടപടി ആകാമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി. ഭൂമി കൈവശത്തിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹർജി നേരത്തേ കോടതിയിലുണ്ട്. ഇതിനിടെ, ഭൂമി ഏറ്റെടുക്കാൻ റവന്യു വകുപ്പ് ഉത്തരവിറക്കിയ സാഹചര്യത്തിൽ അതു കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.  ഉടമസ്ഥത സംബന്ധിച്ച് കോടതിയിൽ തർക്കം ഉള്ളതിനാൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 77–ാം വകുപ്പ് അനുസരിച്ച് കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ഉത്തരവിലുള്ളത്. […]Read More

കെഎസ്ഇബിയോട് ഹൈക്കോടതി വിശദീകരണം തേടി

അധിക ബില്‍ ഈടാക്കുന്നുവെന്ന ഹര്‍ജിയില്‍ കെഎസ്ഇബിയോട് ഹൈക്കോടതി വിശദീകരണം തേടി. ബില്ലിങ്ങിലെ  അശാസ്ത്രീയത ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയിലാണ് നടപടി. ലോക്ഡൗൺ കാലത്തെ ഉയർന്ന വൈദ്യുതി ബിൽ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. വൈദ്യുതി ഉപയോഗം കൂടിയപ്പോൾ താരിഫ് മാറിയതോടെയാണ് പലർക്കും ബിൽ തുകയിൽ വലിയ വർധനയുണ്ടായത്. ലോക്ഡൗണിൽ മീറ്റർ റീഡിങ് എടുക്കാൻ വൈകിയതും ബിൽ തുക വർധിക്കാൻ കാരണമായി. രണ്ടുമാസം കൂടുമ്പോൾ 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ആദ്യത്തെ 100 യൂണിറ്റിന് 3.15 രൂപയും പിന്നീടുള്ള 100 യൂണിറ്റിന് […]Read More

ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 6 ദിവസത്തെ വീതം ശമ്പളം 5 മാസത്തേക്കു പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് കോടതി സ്റ്റേ. ജീവനക്കാരും സംഘടനകളും സമർപ്പിച്ച ഒരുകൂട്ടം ഹർജികളിലാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. ഉത്തരവിനു നിയമത്തിന്റെ പിൻബലം പ്രഥമദൃഷ്ട്യാ കാണുന്നില്ലെന്നു കോടതി പറഞ്ഞു. പിടിക്കുന്ന തുക എങ്ങനെ ഉപയോഗിക്കുമെന്ന കാര്യത്തിൽ ഉത്തരവിൽ അവ്യക്തതയുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഉത്തരവിൽ പറയുന്നതു ശമ്പളം പിടിച്ചുവയ്ക്കാൻ കാരണമല്ലെന്നും […]Read More

കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ഹൈക്കോടതി

കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്രസര്‍ക്കാരിനാണ് ഈ നിര്‍ദേശം നല്‍കിയത്. കര്‍ണാടകം മണ്ണിട്ട് അടച്ച കാസര്‍ഗോഡ് – മംഗലാപുരം ഭാഗത്തെ അതിര്‍ത്തി എത്രയും വേഗം തുറക്കാന്‍ കേന്ദ്രം തയാറാകണമെന്നാണ് നിര്‍ദേശം നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ് ദേശീയ പാത വരുന്നത്. അതിനാല്‍ കേന്ദ്രത്തിന് ഇക്കാര്യത്തില്‍ നടപടിയെടുക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ഉത്തരവ് നടപ്പാക്കുന്നതില്‍ ഒരു തരത്തിലുള്ള താമസവും ഉണ്ടാകരുത്. നിരവധിയാളുകള്‍ക്ക് ചികിത്സയ്ക്കും മറ്റുമായി മംഗലാപുരത്തേക്ക് പോകേണ്ടതുണ്ട്. ഒരു ജീവന്‍ പോലും ഇനി നഷ്ടപ്പെടരുതെന്നും ഉത്തരവില്‍ പറയുന്നു. […]Read More