സ്ത്രീകൾക്കും കുട്ടികൾക്കുമായി മട്ടാഞ്ചേരിയിൽ കൊറോണ ചികിത്സാകേന്ദ്രം

സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ഇന്ത്യയിലെ ആദ്യത്തെ പ്രത്യേക കൊറോണ ആശുപത്രി മട്ടാഞ്ചേരിയിൽ തുടങ്ങുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയാണ് കൊറോണ ചികിത്സാകേന്ദ്രമായി മാറ്റുന്നത്. ശനിയാഴ്ച മട്ടാഞ്ചേരി ആശുപത്രി മന്ത്രി സന്ദർശിച്ചു. കൊറോണ ആശുപത്രി പദ്ധതിക്ക് എം.എൽ.എ. ഫണ്ടിൽനിന്ന് ഒരുകോടി രൂപ നൽകുമെന്ന് കെ.ജെ. മാക്സി എം.എൽ.എ. പറഞ്ഞു. ഇവിടെ പ്രസവചികിത്സയും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. രണ്ടുകോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ശേഷിക്കുന്ന പണം ജില്ലാ കളക്ടർ വിവിധ പദ്ധതികളിലൂടെ ശേഖരിക്കുമെന്നും മന്ത്രി […]Read More