ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഒരു വർഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ക്യാംപിലാണ് ധോണി ഇപ്പോൾ. ഇതിനിടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര. ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനെതിരായ മത്സരം ധോണിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരമായി. […]Read More

മൂന്നാം ട്വന്റി20യിൽ കിവീസിനെതിരെ ഇന്ത്യയ്ക്ക് ‘സൂപ്പർ’ ഓവർ വിജയം

സൂപ്പർ ഓവറിലേക്കു നീണ്ട മൂന്നാം ട്വന്റി20യില്‍ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്കു വിജയം. സൂപ്പർ ഓവറിലെ വിജയലക്ഷ്യമായ 18 റൺസ് അവസാന 2 പന്തുകൾ സിക്സ് പറത്തിയാണു ഇന്ത്യ മറികടന്നത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ‍് നേടിയത് 17 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറു പന്തില്‍ 20 റൺസെടുത്തു. രോഹിത് ശർമ 15 ഉം കെ.എൽ. രാഹുൽ അഞ്ചും റൺസ് നേടി. മൂന്നാം ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി (3–0). ടോസ് നഷ്ടപ്പെട്ട് […]Read More

ആദ്യ ട്വന്റി 20-യില്‍ കിവീസിനെ തകര്‍ത്ത് ഇന്ത്യ

ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. കിവീസ് ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് ആറു പന്തില്‍ ഏഴു റണ്‍സെടുത്ത രോഹിത്തിനെ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നീടെത്തിയ രാഹുല്‍ – […]Read More

ഓസീസിനെതിരായ മൂന്നാം ഏകദിനത്തിലും ജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര.

ഇന്ത്യയ്ക്ക്, ഓസീസിനെതിരായ മൂന്നാം ഏകദിനത്തിലും സമാനമായ ജയത്തോടെ പരമ്പര. ഓസ്ട്രേലിയ ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15 പന്തും ഏഴു വിക്കറ്റും ബാക്കിനിൽക്കെ അനായാസം വിജയത്തിലെത്തി. ഓപ്പണർ രോഹിത് ശർമയുടെ സെഞ്ചുറിനേട്ടത്തിന്റെ ആഹ്ലാദത്തിനൊപ്പം ക്യാപ്റ്റൻ വിരാട് കോലിയുടെ സെഞ്ചുറി നഷ്ടത്തിന്റെ ചെറിയ നിരാശയും പേറിയാണ് ഇന്ത്യ തുടർച്ചയായ രണ്ടാം മത്സരത്തിൽ വിജയം തൊട്ടത്. രോഹിത് ശർമ കളിയിലെ കേമനായപ്പോൾ വിരാട് കോലി പരമ്പരയുടെ താരമായി ആദ്യ മത്സരത്തിൽ ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട […]Read More

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 36 റൺസ് വിജയം

ഓസ്ട്രേലിയയ്ക്കെതിരായ 2–ാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 36 റൺസിന്റെ വിജയം. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ശിഖർ ധവാന്റെയും (90 പന്തിൽ 96) ക്യാപ്റ്റൻ വിരാട് കോലിയുടെയും (76 പന്തിൽ 78) കെ.എൽ.രാഹുലിന്റെയും (52 പന്തിൽ 80) മികവിൽ 6ന് 340 റൺസിലെത്തിയപ്പോൾ ഓസീസ് മറുപടി 49.1 ഓവറിൽ 304ൽ ഒതുങ്ങി. മുഹമ്മദ് ഷമി 3 വിക്കറ്റെടുത്തു. ബാറ്റിങ്ങിനിടെ പാറ്റ് കമിൻസിന്റെ പന്തുകൊണ്ട് ശിഖർ ധവാനും ഫീൽഡിങ്ങിനിടെ വീണ് രോഹിത് ശർമയ്ക്കും പരുക്കേറ്റതു ജയത്തിലും ഇന്ത്യയ്ക്കു സങ്കടമായി.  മുംബൈയിൽ […]Read More

ഇൻഡോറിൽ ഇന്ത്യയ്ക്ക് അനായാസ ജയം, പരമ്പരയിൽ മുന്നിൽ

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ അനായാസ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 142 റൺസ്. അർധസെഞ്ചുറി കൂട്ടുകെട്ടുമായി ഓപ്പണർമാരായ ലോകേഷ് രാഹുലും ശിഖർ ധവാനും സമ്മാനിച്ച മികച്ച തുടക്കം മറ്റൊരു അർധസെഞ്ചുറി കൂട്ടുകെട്ടിലൂടെ വിരാട് കോലി – ശ്രേയസ് അയ്യർ സഖ്യം ഏറ്റെടുത്തതോടെ ഇന്ത്യ അനായാസം വിജയത്തിലെത്തി. 15 പന്തു ശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയം തൊട്ടത്. […]Read More

ഇന്ത്യ – ശ്രീലങ്ക ആദ്യ 20-20 മഴ മൂലം ഉപേക്ഷിച്ചു

ഗുവാഹത്തിയിലെ ഇന്ത്യ– ശ്രീലങ്ക ആദ്യ ട്വന്റി20 മത്സരം കനത്ത മഴ മൂലം ഒരോവർ പോലും എറിയാതെ ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തിരുന്നെങ്കിലും ഇതിനു പിന്നാലെ മഴ ആരംഭിക്കുകയായിരുന്നു. രാത്രി 9.45 വരെ കാത്തെങ്കിലും മഴ കുറയാത്തതിനാൽ മത്സരം ഉപേക്ഷിക്കാൻ അംപയർമാർ തീരുമാനിക്കുകയായിരുന്നു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത മത്സരം ചൊവ്വാഴ്ച ഇൻഡോറിൽ വച്ചാണ്.Read More