മെയ് മൂന്നു വരെ ട്രെയിനുകള്‍ ഓടില്ല

സമ്പൂര്‍ണ അടച്ചിടല്‍ നീട്ടിയ സാഹചര്യത്തില്‍ രാജ്യത്ത് ട്രെയിന്‍ സര്‍വീസുകളും മെയ് മൂന്നിന് ശേഷമേ പുനരാരംഭിക്കൂ. മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരുകയും അതിന് ശേഷം രോഗ വ്യാപനം തടയാന്‍ കഴിഞ്ഞ ഇടങ്ങള്‍ക്ക്  ഇളവ്‌ അനുവദിച്ചാലും ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നു വരെ ട്രെയിനുകള്‍ ഓടാന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന സൂചന. ഏപ്രില്‍ 14ന് അര്‍ധരാത്രി വരെയാണ് നേരത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്‌. എന്നാൽ […]Read More

മാർച്ച് 31 വരെ രാജ്യത്ത് ട്രെയിൻ സർവീസ് ഇല്ല, റെയിൽവേ ഉത്തരവ് പുറത്തിറക്കി.

രാജ്യത്തെ ട്രെയിൻ ഗതാഗതം 31 വരെ നിർത്തിവച്ചു. ഇതു സബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവ് സോണൽ ജനറൽ മാനേജർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിങ്ങിലാണു സർവീസ് നിർത്തിവയ്ക്കാൻ ധാരണയിലെത്തിയത്. നിലവിലുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം ഇന്ന് രാത്രി 10ന് തീരുന്ന മുറയ്ക്കു 31 രാത്രി വരെ ട്രെയിൻ സർവീസുകൾ പൂർണമായും നിർത്തി വയ്ക്കും. ഇന്ന് രാത്രി 12ന് ശേഷം സർവീസുകളൊന്നും ആരംഭിക്കാൻ പാടില്ല. നിലവിൽ ഒാടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ സർവീസ് അവസാനിപ്പിക്കും. എന്നാൽ […]Read More

സംസ്ഥാനത്ത് അറുപതിലധികം ട്രെയിനുകൾ റദ്ദാക്കി

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ അറുപതിലധികം ട്രെയിനുകൾ റദ്ദാക്കി. ഇന്നു മാത്രം 37 ട്രെയിനുകൾ പൂർണമായോ ഭാഗികമായോ റദ്ദാക്കി. പാസഞ്ചർ, മെമു, എക്സ്പ്രസ്, വീക്കിലി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. തിരക്കു കുറവായതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്നു റെയിൽവേ അറിയിച്ചു. കേരള, ജയന്തി, കുർള അടക്കമുള്ള പ്രധാന ട്രെയിനുകൾ സർവീസ് തുടരും.  പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവർ യാത്ര ഒഴിവാക്കണമെന്ന് റയിൽവേ അഭ്യർഥിച്ചു. രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കാനായി തിരുവനന്തപുരത്തും കൊച്ചിയിലും രണ്ട് ഐസലേഷൻ സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. മുതിർന്ന പൗരൻമാർക്കുള്ളത് ഉൾപ്പെടെ 52 യാത്രാ ഇളവുകൾ […]Read More

യാത്രക്കാർ കുറയുന്നതിനാൽ കേരളത്തിൽ നിന്നു ട്രെയിനുകൾ റദ്ദാക്കുന്നു

കോവിഡ് 19 രോഗബാധയെ തുടർന്നു യാത്രക്കാർ കുറയുന്നതിനാൽ കേരളത്തിൽ നിന്നു ട്രെയിനുകളും റദ്ദാക്കുന്നു. 20 മുതൽ ഏപ്രിൽ 1 വരെ ചെന്നൈയിലേക്കും തിരിച്ചുമുള്ള പ്രതിവാര, സ്പെഷൽ ട്രെയിനുകളാണു റദ്ദാക്കുന്നത്. എറണാകുളത്തു നിന്നു വേളാങ്കണ്ണിയിലേക്ക് 21നും 22നു തിരിച്ചുമുള്ള സർവീസുകളും റദ്ദാക്കി. ആവശ്യത്തിനു യാത്രക്കാർ ഇല്ലാത്തതിനാൽ ട്രെയിനുകൾ റദ്ദാക്കുന്നു എന്നു മാത്രമാണ് അറിയിപ്പിലുള്ളത്.Read More

ഗൂഗിള്‍ സൗജന്യ WiFi സേവനം അവസാനിപ്പിച്ചാലും സ്റ്റേഷനുകളില്‍ WiFi ലഭ്യമാക്കുമെന്ന് റെയില്‍വേ

വൈ ഫൈ സ്റ്റേഷന്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ അവസാനിപ്പിക്കുമെന്നായിരുന്നു ഗൂഗിള്‍ വ്യക്തമാക്കിയത്. 400ല്‍ അധികം റെയില്‍വേ സ്റ്റേഷനുകളില്‍ നടപ്പിലാക്കിയ പദ്ധതിയാണ് അവസാനിപ്പിക്കുന്നതായി ഗൂഗിള്‍ വ്യക്തമാക്കിയത്. റെയില്‍വേയുടെ ഗൂഗിളുമായുള്ള കരാര്‍ അവസാനിക്കുന്നത് 2020 മേയ് മാസത്തിലാണ്.  ഇന്ത്യന്‍ റെയില്‍വേയും റെയില്‍ടെല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നായിരുന്നു ഗൂഗിള്‍ പദ്ധതി നടപ്പിലാക്കിയിരുന്നത്. തടസ്സമില്ലാത്ത വൈഫൈ സംവിധാനം സ്റ്റേഷനുകളില്‍ ഉറപ്പാക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. ഗൂഗിള്‍ വൈഫൈ സേവനം നല്‍കിയിരുന്ന 415 സ്റ്റേഷനുകളിലും റെയില്‍ ടെല്‍ വൈഫൈ ഒരുക്കും. രാജ്യത്തെ 5600ല്‍ അധികം സ്റ്റേഷനുകളില്‍ […]Read More

റെയില്‍വേ ഭക്ഷണശാലകളില്‍ നിന്ന് മലയാളിയുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി

ഇന്ത്യന്‍ റെയില്‍വേയുടെ ഭക്ഷണശാലകളില്‍ നിന്ന് മലയാലികളുടെ പ്രിയ ഭക്ഷണങ്ങള്‍ പുറത്തേക്ക്. പകരം നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി റെയില്‍വേയുടെ പുതിയ മെനു. കേരളത്തിലെ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വിറ്റ് പോന്നിരുന്ന, മലയാളിയുടെ ഭക്ഷണ ശീലത്തില്‍ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവയൊന്നും പുതുക്കിയ മെനുവില്‍ ഇല്ല. റെയിൽവേ വെജിറ്റേറിയൻ റിഫ്രഷ്മെന്റ് റൂമുകളിലെയും (വിആർആർ), റസ്റ്ററന്റുകളിലെയും ഭക്ഷണ നിരക്ക് അടുത്തിടെ കുത്തനെ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരിഷ്കരണം. കേരളത്തിലെ വിഭവങ്ങള്‍ക്ക് പകരം […]Read More