ഇൻഫോപാർക്കിൽ തെർമൽ സ്കാനിങ് ഏർപ്പെടുത്തി

കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ ഇൻഫോപാർക്കിലെ എല്ലാ ഐടി സ്ഥാപനങ്ങളിലും ശരീരതാപനില പരിശോധിക്കാൻ തെർമൽ സ്കാനിങ് ഏർപ്പെടുത്തി. ഐടി കെട്ടിടങ്ങളിലേക്കു പ്രവേശിക്കുന്ന എല്ലാവരുടെയും ശരീരതാപനില പരിശോധിക്കും.  ശരാശരിയെക്കാൾ കൂടുതലാണെങ്കിൽ മെഡിക്കൽ വിഭാഗത്തിലേക്കു മാറ്റും. ഇവർക്കു പ്രവേശനം അനുവദിക്കില്ല. കടുത്ത സന്ദർശകനിയന്ത്രണവും ക്യാംപസിൽ ഏർപ്പെടുത്തി. അടിയന്തര ആവശ്യങ്ങൾ ഒഴികെ മറ്റു സന്ദർശകരെ പ്രവേശിപ്പിക്കില്ല. പാർക്കിലെ ജിംനേഷ്യം സെന്ററുകൾ അനിശ്ചിതകാലത്തേക്ക് അടയ്ക്കാനും നിർദേശമുണ്ട്. സാനിറ്റൈസർ ഉൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങൾ ഓരോ കമ്പനികളും ലഭ്യമാക്കി. Read More

ഇൻഫോപാർക്കിലെ ജലക്ഷാമത്തിന് പരിഹാരമാകുന്നു

ടാങ്കർ ലോറികൾക്ക് വെള്ളം ശേഖരിക്കുന്നതിന് ജില്ലാ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചതോടെ ഇൻഫോപാർക്കിലെ ജലക്ഷാമത്തിന് പരിഹാരമായി. ഇതോടെ ഐ.ടി. കമ്പനികളിലേക്ക് ടാങ്കർലോറി വെള്ളം വ്യാഴാഴ്ച രാത്രിയോടെ തന്നെ എത്തി. ‘ഓപ്പറേഷൻ പ്യുവർ വാട്ടർ’ പദ്ധതിയെ തുടർന്നാണ് ക്ഷാമമുണ്ടായത് ടാങ്കർലോറികളിൽ വെള്ളമെത്തിക്കുന്നതിനേർപ്പെടുത്തിയ നിരോധനമായിരുന്നു ജല ദൗർലഭ്യത്തിന്‌ കാരണമായത്. കുടിവെള്ള വിതരണം കുറ്റമറ്റതാക്കി മാറ്റാനുള്ള നിയമസഭാ സമിതിയുടെ ശുപാർശയെ തുടർന്നാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ, കിണറുകളിൽനിന്ന് വെള്ളം വിതരണം ചെയ്യുന്നതിന് നിരോധനം വന്നതോടെ അവസ്ഥ തകിടം മറിയുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ടാങ്കർലോറി […]Read More

കൊച്ചി ഇൻഫോപാർക്ക് പരിസരത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള 4 അതിക്രമങ്ങളാണ് ഇന്‍ഫോപാര്‍ക്കിന്റെ പരിസരത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്‍ഫോപാര്‍ക്കിനും സ്മാര്‍ട്ട് സിറ്റിക്കും മുന്നിലെ പ്രധാന റോഡിലൂടെ കാര്‍ണിവല്‍ ഇന്‍ഫോപാര്‍ക്കിലേക്കുള്ള യാത്രക്കിടയില്‍ പോലും നഗ്നതാ പ്രദര്‍ശനവും ശാരീരിക അക്രമങ്ങളും നിത്യ സംഭവമാകുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച (ജനുവരി 3)നു വൈകുന്നേരമാണ് ഇന്‍ഫോപാര്‍ക്കിലെ ഒരു കമ്പനിയില്‍ നിന്നും ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനായി ഒരു ഐടി ജീവനക്കാരിയായ യുവതി ഇന്‍ഫോപാര്‍ക്കില്‍ ഓട്ടം വന്നു തിരിച്ചു പോവുകയായിരുന്ന ഒരു ഓട്ടോറിക്ഷയില്‍ കയറിയത്. സ്വന്തം കമ്പനിയുടെ […]Read More