അഞ്ചാം ഐ.പി.എല്‍ കിരീടം നേടി മുംബൈ ഇന്ത്യന്‍സ്

13-ാമത് ഐ.പി.എല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് കിരീടത്തില്‍ മുത്തമിട്ടു. അര്‍ധസെഞ്ചുറി നേടിയ നായകന്‍ രോഹിത്ത് ശര്‍മയുടെ ബാറ്റിങ് മികവിലാണ് മുംബൈ ഡല്‍ഹിയ്‌ക്കെതിരെ അനായാസ വിജയം സ്വന്തമാക്കിയത്. ഇതോടെ ഐ.പി.എല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടുന്ന ആദ്യ ടീം എന്ന പുതിയ റെക്കോഡ് മുംബൈ എഴുതിച്ചേര്‍ത്തു. കഴിഞ്ഞ സീസണിലും മുംബൈ തന്നെയായിരുന്നു ജേതാക്കള്‍. ചെന്നൈയ്ക്ക് ശേഷം തുടര്‍ച്ചയായി രണ്ട് കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമാണ് മുംബൈ. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എഴ് വിക്കറ്റ് […]Read More

ഐപിഎൽ ആദ്യ മത്സരം ഇന്നു വൈകിട്ട് 7.30ന്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പതിമൂന്നാം പതിപ്പിന് ഇന്ന് യുഎഇയിൽ തുടക്കമാകുകയാണ്. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഇത്തവണ ഐപിഎൽ പോരാട്ടങ്ങൾക്ക് തിരശീല ഉയരുന്നത്. കഴിഞ്ഞ സീസണിന്റെ ഫൈനലിൽ രണ്ടു റൺസ് അകലെ നഷ്ടമായ കിരീടം വീണ്ടെടുക്കാൻ ഇത്തവണ ഒരു വിജയത്തുടക്കമാണ് ചെന്നൈയുടെ ലക്ഷ്യം. കിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് മുംബൈയും തുടക്കമിടുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം പതിപ്പ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ യുഎഇയിലേക്ക് മാറിയത്. 4 […]Read More