ഞായറാഴ്ച പാസഞ്ചര്‍ തീവണ്ടികളൊന്നും ഓടില്ല, കെ.എസ്.ആര്‍.ടി.സിയും കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യം നാളെ ജനത കര്‍ഫ്യൂവിലേക്ക്. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ജനത കര്‍ഫ്യൂവിനുള്ള ആഹ്വാനം നടത്തിയത്. മാര്‍ച്ച് 22ന് രാവിലെ ഏഴുമണി മുതല്‍ രാത്രി ഒമ്പതുമണിവരെയാണ് ജനത കര്‍ഫ്യൂ. അവശ്യ സര്‍വീസുകളായ പോലീസ്, മാധ്യമങ്ങള്‍, വൈദ്യസഹായം എന്നിവയെ ജനത കര്‍ഫ്യൂവില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനത കര്‍ഫ്യൂവിനോട് സംസ്ഥാനസര്‍ക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതോടെ രാജ്യം ഞായറാഴ്ച നിശ്ചലമാകും. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര […]Read More