ചൈനീസ് കമ്പനികളെ ഇന്ത്യയില്‍ നിന്നു പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നു പറഞ്ഞു കേള്‍ക്കുന്ന, റിലയന്‍സിന്റെ വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകള്‍ അടുത്ത വര്‍ഷം ആദ്യം തന്നെ വിപണിയിലെത്തിയേക്കുമെന്നും അവയുടെ തുടക്ക വില 4,000 രൂപയായിരിക്കുമെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ, വിലക്കുറവുള്ള 4ജി, 5ജി ഹാന്‍ഡ്സെറ്റുകളായിരിക്കും ഇന്ത്യയ്ക്കായി ജിയോയും ഗൂഗിളും ചേര്‍ന്നു നിര്‍മിക്കുക. തങ്ങള്‍ക്ക് 20 കോടി ഫോണുകള്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇറക്കണമെന്ന ലക്ഷ്യവുമായാണ് റിലയന്‍സ് മുന്നോട്ടു നീങ്ങുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഫോണിനൊപ്പം വിലകുറഞ്ഞ ഡേറ്റാ […]Read More
വിലകുറഞ്ഞ 4ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുന്നതിനായി ഗൂഗിളും ജിയോയും കൈകോര്‍ക്കുന്നു. ഇതിനായി ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കും. ഇപ്പോഴും 2ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നിരവധിപേര്‍ രാജ്യത്തുണ്ട്. 2ജി വിമുക്ത ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്നും റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി വാര്‍ഷിക പൊതുയോഗത്തില്‍ വ്യക്തമാക്കി. രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വിവരംപ്രധാനംചെയ്യാന്‍ ഗൂഗിള്‍ സഹായിക്കും. അതിന് ജിയോയുടെ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഒപ്പം നിന്നുപ്രവര്‍ത്തിക്കാന്‍ ഗൂഗിളിനെ അദ്ദേഹം സ്വാഗതം ചെയ്തു. ഡിജിറ്റല്‍ ഇക്കണോമിയുടെ ശാക്തീകരണത്തിന് അത് ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിള്‍ […]Read More
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിൽ 43,574 കോടി രൂപ (570 കോടി ഡോളർ) നിക്ഷേപവുമായി ഫെയ്സ്ബുക്. ഇതോടെ ജിയോ ഇൻഫോകോം ഉൾപ്പെട്ട ജിയോ പ്ലാറ്റ്ഫോംസിന്റെ 9.9% ഓഹരി ഫെയ്സ്ബുക്കിന് സ്വന്തമാകും. ജിയോ പ്ലാറ്റ്ഫോംസിന്റെ മൂല്യം 4.62 ലക്ഷം കോടി രൂപ എന്നു കണക്കാക്കിയാണ് ഫെയ്സ്ബുക്കുമായുള്ള ഓഹരി ഇടപാട്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനു കീഴിലുള്ള എല്ലാ ഡിജിറ്റൽ സേവനങ്ങളും ചേർത്ത് ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ് രൂപീകരിച്ചത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്. ഫെയ്സ്ബുക് നിക്ഷേപം നടത്തിയതോടെ […]Read More
ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന തിനാല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭൂരിഭാഗം ഐ.ടി ജീവനക്കാരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഓഫീസില്‍ ഇരുന്ന് ചെയ്യേണ്ട ജോലികള്‍ അതത് ദിവസംതന്നെ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഫോണ്‍ വിളിയും ഇന്റര്‍നെറ്റ് ഉപയോഗവും കൂടുതലാണ്. ഈ സാഹചര്യം മുന്നില്‍ക്കണ്ട് രാജ്യത്തെ ടെലികോം കമ്പനികള്‍ ‘വര്‍ക്ക് ഫ്രം ഹോം’ എന്ന പേരില്‍ വിവിധ പാക്കേജുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. റിലയന്‍സ് ജിയോ രണ്ട് ജി.ബി. ഡേറ്റയുമായി 51 ദിവസത്തെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 251 രൂപയാണ് […]Read More
രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. സ്മാർട് ഫോണുകൾക്കും ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കുമായി റിലയൻസ് ജിയോ 2020 ഹാപ്പി ന്യൂ ഇയർ ഓഫർ ആണ് പ്രഖ്യാപിച്ചത്. ജിയോ പറയുന്നത് പോലെ പുതിയ ഓഫർ ലളിതമാണ്. സ്മാർട് ഫോൺ ഉപയോക്താക്കൾക്ക് 2020 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഒരു വർഷത്തെ പരിധിയില്ലാത്ത സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ജിയോ അധിക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഈ ഉപയോക്താക്കൾക്ക് 2020 രൂപയുടെ അതേ ഓഫർ […]Read More
എയര്‍ടെലിന് പിന്നാലെ രാജ്യത്ത് വൈഫൈ വഴി ഫോണ്‍വിളി സാധ്യമാക്കുന്ന വോയ്സ് ഓവര്‍ വൈഫൈ സേവനമാരംഭിക്കാന്‍ റിലയന്‍സ് ജിയോ. ഇന്ത്യയില്‍ ആദ്യമായി വൈഫൈ കോളിങ് സേവനം ആരംഭിച്ചത് എയര്‍ടെലാണ്. എയര്‍ടെലിനെ വെല്ലുവിളിച്ചാണ് റിലയന്‍സ് ജിയോ വൈഫൈ കോളിങ് സേവനത്തിലേക്ക് കടക്കാനൊരുങ്ങുന്നത്. ചില സര്‍ക്കിളുകളില്‍ വോയ്സ് ഓവര്‍ വൈഫൈ സേവനത്തിന്റെ പരീക്ഷണം ജിയോ ആരംഭിച്ചതായി ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ജിയോ ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. കേരളം, കൊല്‍ക്കത്ത, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ജിയോ […]Read More