കലാഭവൻ മണിയുടെ മരണകാരണം കരൾ രോഗം; സിബിഐ കൊലപാതക സാധ്യത തള്ളി

കലാഭവൻ മണിയുടെ മരണം കരൾ രോഗം മൂർച്ഛിച്ചെന്ന് സിബിഐ റിപ്പോർട്ട്. ദേശീയതലത്തിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ അടങ്ങിയ ബോർഡിന്റെ പഠനം വിശകലനം ചെയ്താണ് സിബിഐ 35 പേജുള്ള റിപ്പോർട്ട് തയാറാക്കിയത്. കരൾ സംബന്ധമായ അസുഖമാണു കലാഭവൻ മണിയുടെ മരണകാരണമെന്ന നിഗമനത്തിൽ സിബിഐ കേസന്വേഷണം അവസാനിപ്പിച്ച് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്ന മുൻ‍ റിപ്പോർട്ടിന്റെ വിശദമായ രൂപമാണ് ഇന്ന് സിബിഐ പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. കൊലപാതക സാധ്യത തള്ളിയാണ് സിബിഐ റിപ്പോർട്ട് […]Read More