റെയില്‍വേ ഭക്ഷണശാലകളില്‍ നിന്ന് മലയാളിയുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി

ഇന്ത്യന്‍ റെയില്‍വേയുടെ ഭക്ഷണശാലകളില്‍ നിന്ന് മലയാലികളുടെ പ്രിയ ഭക്ഷണങ്ങള്‍ പുറത്തേക്ക്. പകരം നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി റെയില്‍വേയുടെ പുതിയ മെനു. കേരളത്തിലെ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വിറ്റ് പോന്നിരുന്ന, മലയാളിയുടെ ഭക്ഷണ ശീലത്തില്‍ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവയൊന്നും പുതുക്കിയ മെനുവില്‍ ഇല്ല. റെയിൽവേ വെജിറ്റേറിയൻ റിഫ്രഷ്മെന്റ് റൂമുകളിലെയും (വിആർആർ), റസ്റ്ററന്റുകളിലെയും ഭക്ഷണ നിരക്ക് അടുത്തിടെ കുത്തനെ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരിഷ്കരണം. കേരളത്തിലെ വിഭവങ്ങള്‍ക്ക് പകരം […]Read More