ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്‌ഡൗൺ പിൻവലിച്ചു

ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്‌ഡൗൺ സർക്കാർ പിൻവലിച്ചു. സാധാരണ ദിവസങ്ങളിലേതു പോലുള്ള പ്രവർത്തനങ്ങൾക്ക് ഞായറാഴ്ച അനുവാദമുണ്ടാകും. പരീക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ച ഇളവുകൾ അനുവദിച്ചിരുന്നു. മദ്യശാലകൾക്കും പ്രവർത്തനാനുമതി നൽകിയിരുന്നു. സാഹചര്യങ്ങൾ വിലയിരുത്തിയശേഷമാണ് ഇളവുകൾ നൽകാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. നാളെ മദ്യശാലകൾ തുറക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്ച നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഇനി അങ്ങോട്ടുള്ള ഞായർ സമ്പൂര്‍ണ ലോക്‌ഡൗൺ തുടരേണ്ടെന്ന് സംസ്ഥാനസർക്കാർ തീരുമാനിച്ചത്. എന്നാൽ കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ […]Read More

കോവിഡിന് മൊബൈൽ ആപ്പുമായി സർക്കാർ

കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മൊബൈൽ ആപ് പുറത്തിറക്കി സർക്കാർ. GoK Direct എന്ന പേരിലുള്ള അപ്ലിക്കേഷൻ മുഖ്യമന്ത്രി പിണറായി വിജയനാണ് പുറത്തിറക്കിയത്. കോവിഡ് 19നെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് മൊബൈൽ ആപ്. നിരീക്ഷണത്തിൽ കഴിയുന്നവർ, യാത്ര ചെയ്യുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ, പൊതുജനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ ഉള്ളവർക്ക് GoK Direct ലൂടെ വിവരങ്ങൾ ലഭ്യമാകും. ഇന്റർനെറ്റ് ഇല്ലാത്ത ഫോണുകളിലും ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങൾ ലഭ്യമാക്കും. […]Read More