കെജിഎഫ് 2 ടീസർ ഔദ്യോഗികമായി പുറത്തിറക്കി

ജനുവരി 8–ന് പുറത്തിറങ്ങുമെന്ന് പറഞ്ഞ ടീസർ ലീക്ക് ആയതോടെ കെജിഎഫ് 2 അണിയറക്കാർ പറഞ്ഞതിലും നേരത്തെ ചിത്രത്തിന്റെ ടീസർ ഔദ്യോഗികമായി പുറത്തിറക്കി. കോലര്‍ സ്വര്‍ണഖനിയുടെ കഥ പറയുന്ന ഈ ബ്രഹ്മാണ്ഡ കന്നഡ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസറിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് ടീസർ ലീക്കാകുന്നതും അണിയറക്കാർ പ്രതിസന്ധിയിലാകുന്നതും.  നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും ടീസറിൽ എത്തുന്നുണ്ട്. മാസ് സിനിമയായിരുന്ന ഒന്നാം ഭാഗത്തിനെ വെല്ലുന്ന തരത്തിലുള്ളതാണ് രണ്ടാം ഭാഗത്തിലെ ഭാഗങ്ങൾ. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. […]Read More